#SchoolArtsFestival | ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുകൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും

 #SchoolArtsFestival | ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുകൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും
Nov 16, 2023 08:21 AM | By Amaya M K

പിറവം : (piravomnews.in) റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുകൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും.

വെള്ളിയാഴ്ച പിറവം ഉപജില്ലയിലെ 42 സ്കൂളുകളിലെ കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ കലവറയിലേക്ക് സ്വീകരിക്കും. ഞായറാഴ്ച പിറവം നഗരസഭാപരിധിയിലെ 27 ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾവഴിയും ഉൽപ്പന്നങ്ങൾ ശേഖരിക്കും.

പയർ, വെണ്ടയ്ക്ക, കോവക്ക, മുളക്, ബീൻസ്, മത്തങ്ങ, കുമ്പളങ്ങ, ചേന, ചേമ്പ് തുടങ്ങിയ എതുതരം പച്ചക്കറികളും പലചരക്ക് സാധനങ്ങളും നൽകാം. അഞ്ച് വേദികളും പ്രോഗ്രാം കമ്മിറ്റി ഓഫീസും മീഡിയാ റൂമും പ്രവർത്തിക്കുന്ന പിറവം എംകെഎം എച്ച്എസ്എസിലാണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്.

20 മുതൽ 24 വരെ നടക്കുന്ന കലോത്സവത്തിന്‌ പഴയിടം മോഹനൻനമ്പൂതിരിയാണ് ഭക്ഷണം ഒരുക്കുന്നത്. രുചിയിടം എന്ന പേരാണ് ഭക്ഷണശാലയ്ക്ക്‌ നൽകിയത്. 6000 ചതുരശ്രയടി പന്തൽ രുചിയിടത്തിനായി ഒരുക്കും.

പന്തൽ നിർമിക്കുന്ന സ്ഥലത്ത് സംഘാടകർക്കൊപ്പമെത്തി പഴയിടം മോഹനൻനമ്പൂതിരി നിർദേശങ്ങൾ നൽകി. ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാന അധ്യാപകരുടെയും കുടുംബശ്രീയുടെയും യോഗം നടന്നു. നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി ചെയർമാൻ അജേഷ് മനോഹർ അധ്യക്ഷനായി. എഇഒ പി ജി ശ്യാമളവർണൻ, എൽ മാഗി, ഏലിയാസ് മാത്യു, കൺവീനർ കെ കെ ശാന്തമ്മ, എച്ച്എം ഫോറം സെക്രട്ടറി ബെന്നി പോൾ എന്നിവർ സംസാരിച്ചു. 15 വേദികളിലായാണ് കലോത്സവം നടക്കുക.

ആദ്യദിനം രചനാമത്സരങ്ങളും തുടർന്ന് വിവിധ കലാമത്സരങ്ങളും നടക്കും. 14 ഉപജില്ലകളിൽനിന്നായി എണ്ണായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.

#Children and #Kudumbashree lend a #helping hand to #District #SchoolArtsFestival

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 12:33 PM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടർന്ന് പവിത്രനെ കണ്ടക്ടർ പുറത്തേക്ക് തളളിയിട്ടു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി...

Read More >>
#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 12:29 PM

#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

May 2, 2024 10:07 AM

#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തോമസിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read More >>
#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 10:03 AM

#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ്...

Read More >>
#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:45 AM

#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ്...

Read More >>
#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

May 2, 2024 09:39 AM

#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു....

Read More >>
Top Stories

News Roundup