രാമമംഗലം.... മുവാറ്റുപുഴ ആറിന് സമീപം മാലിന്യം തള്ളിയ ആൾ പിടിയിൽ. രാമമംഗലം പൊലീസാണ് മാലിന്യം തള്ളിയ ആളെ പിടികൂടിയത്.

രാമമംഗലം മെതിപാറയിൽ റോഡിൽ ഇന്ന് വെളുപ്പിന് മാലിന്യം തള്ളിയ ആളെ രാമമംഗലം പോലീസ് പിടിച്ചു. ടോറസ്സിന് മാലിന്യം കൊണ്ട് വന്ന് പുഴയുടെ ഓരത്തെ റോഡിൽ തട്ടുകയായിരുന്നു. എൽദോ ജേക്കബ്ബ് പോതനാട്ട് എന്നയാളെയാണ് പിടിച്ചത്. ഇദ്ദേഹം പൂത്യക്ക പാറേ കുരിശിന് സമീപമാണ് താമസിക്കുന്നത് പോലീസ് പറഞ്ഞു .രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് പ്രതിയെ പിടികൂടിയത്
The person who threw garbage near Muvatupuzha aar was arrested
