ആലപ്പുഴ: (piravomnews.in) വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു. പുന്നപ്ര സ്വദേശി തസ്‌നി (44) യാണ് മരിച്ചത്. രണ്ടു വർഷമായി ഡയാലിസിസിന് വിധേയയാകുന്ന തസ്‌നിയെ തിങ്കളാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡയാലിസിസിന് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം രക്ത സമ്മർദം കൂടിയതിനാൽ ഇവരെ സ്‌കാനിങിന് വിധേയയാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് മരണം സ്ഥിരീകരിച്ചത്.
Woman treated for kidney disease dies
