ആലപ്പുഴ: (piravomnews.in) വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്.

പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. സൗണ്ട് എഞ്ചിനീയറായിരുന്നു അമീൻ. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Young man dies of electrocution while decorating a church
