പിജി മനുവിന്‍റെ മരണം; പ്രചരിച്ച വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം, മൃതദേഹം സംസ്കരിച്ചു

പിജി മനുവിന്‍റെ മരണം; പ്രചരിച്ച വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം, മൃതദേഹം സംസ്കരിച്ചു
Apr 14, 2025 10:04 PM | By Amaya M K

കൊല്ലം: (piravomnews.in) കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്ക്കെടുത്ത വീട്ടിൽ ഇന്നലെ രാവിലെയാണ് പി.ജി മനു തൂങ്ങിമരിച്ചത്.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മുൻ ഗവൺമെന്‍റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. 

PG Manu's death; Police investigate video that went viral, body cremated

Next TV

Related Stories
ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Apr 15, 2025 10:14 PM

ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗേറ്റ് താഴ്ത്തുന്നതിനിടെ കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. യുവാവിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവ സ്ഥലത്തുവെച്ചു തന്നെ രാകേഷ്...

Read More >>
മദ്യ ലഹരിയിൽ 13 കാരന് മുത്തച്ഛന്റെ ക്രൂര മർദ്ദനം

Apr 15, 2025 08:05 PM

മദ്യ ലഹരിയിൽ 13 കാരന് മുത്തച്ഛന്റെ ക്രൂര മർദ്ദനം

അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടർന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം.കുട്ടിയെ ഇയാൾ നിരന്തരം...

Read More >>
പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

Apr 15, 2025 08:01 PM

പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ...

Read More >>
കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് എത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ

Apr 15, 2025 07:57 PM

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് എത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ

സിപിഒമാരായ രജീഷ്, വിഷ്ണു എന്നിവരെയാണ് മർദിച്ചത്. പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പൊലീസ് വാഹനം നിറുത്തി സിഗരറ്റ് തട്ടികളഞ്ഞതാണ് പ്രകോപനത്തിന്...

Read More >>
മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു

Apr 15, 2025 07:52 PM

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു

കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര...

Read More >>
മൂന്നാറില്‍ കാറിന് തീ പിടിച്ചു ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 15, 2025 07:39 PM

മൂന്നാറില്‍ കാറിന് തീ പിടിച്ചു ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ്...

Read More >>
Top Stories