മലപ്പുറം: (piravomnews.in) ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം. മലപ്പുറം ചങ്ങരംകുളം എംഡി മാർസ് തീയേറ്ററിൽ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തിയറ്റർ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കൾ യുവാക്കൾ മർദ്ദിച്ച് അവശനാക്കി.

സിനിമ കഴിഞ്ഞ് എക്സിറ്റ് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന അനന്തുവിന്റെ നിർദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘർഷത്തിന്റെ തുടക്കം. ഒരു സംഘം യുവാക്കളാണ് അനന്തുവിനെ മർദ്ദിച്ചത്. പരിക്കേറ്റ അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്.
Youths beat up theater employee, leaving him with 'burnt feet' after movie screening
