ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു

 ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു
Apr 8, 2025 09:29 PM | By Amaya M K

തൃശൂർ:(piravomnews.in) തൃശൂരിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന് വൈകീട്ട് 4.30 മണിയോടെയായിരുന്നു സംഭവം.

പഴയലക്കിടി പള്ളിപറമ്പിൽ വിശ്വജിത്താണ് (12) മരിച്ചത്. പഴയന്നൂർ ചീരക്കുഴി ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിശ്വജിത്ത്.

കുളിക്കുന്നതിനിടെ കൂട്ടുകാർ ഒഴുക്കിൽപ്പെടുകയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിശ്വജിത്തിനെ കാണാതാവുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിലാണ് വിശ്വജിത്തിനെ കണ്ടെത്തിയത്. 

ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻരക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പഴയന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Student drowns while trying to save friend who was drowning

Next TV

Related Stories
ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം

Apr 17, 2025 09:41 AM

ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക്...

Read More >>
ലോഡ്‌ജിലെ മൂന്നാംനിലയിൽ നിന്നുവീണ് ദമ്പതിമാർ മരിച്ചു

Apr 17, 2025 09:36 AM

ലോഡ്‌ജിലെ മൂന്നാംനിലയിൽ നിന്നുവീണ് ദമ്പതിമാർ മരിച്ചു

മൂന്നാംനിലയിൽനിന്ന് താഴെവീണ് ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്യാകുമാരി പോലീസ്...

Read More >>
 ഡോക്ടറുടെ കുറിപ്പടിയില്ലാതെ അനധികൃതമായി മരുന്ന് കടത്തിയ യുവാവ് പിടിയിൽ

Apr 17, 2025 09:32 AM

ഡോക്ടറുടെ കുറിപ്പടിയില്ലാതെ അനധികൃതമായി മരുന്ന് കടത്തിയ യുവാവ് പിടിയിൽ

രക്തസമ്മർദ്ദം കൂട്ടാൻ രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നാണ് സന്തോഷ് മോഹന്‍റെ കൈയ്യിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. 250 കുപ്പി ആപ്യൂളുകളാണ്...

Read More >>
വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെടിച്ചട്ടികളിൽ 32കാരന്റെ കഞ്ചാവ് കൃഷി; കേസെടുത്ത് പൊലീസ്

Apr 17, 2025 09:26 AM

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെടിച്ചട്ടികളിൽ 32കാരന്റെ കഞ്ചാവ് കൃഷി; കേസെടുത്ത് പൊലീസ്

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ടു വളർത്തിയതിന് ഇയാൾ കഴി‌ഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ...

Read More >>
 അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി

Apr 17, 2025 09:18 AM

അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി

പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ്...

Read More >>
മുൻ ഗവ.പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ഒരാൾ അററസ്റ്റിൽ

Apr 17, 2025 09:03 AM

മുൻ ഗവ.പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ഒരാൾ അററസ്റ്റിൽ

കൊലപാതകശ്രമ കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്‌ ജോൺസൺ.ജോൺസന്റെ എറണാകുളം പുതുശേരിപ്പടി കുരിശ്ശുപള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ...

Read More >>
Top Stories

News Roundup