മലപ്പുറം: (piravomnews.in) മലപ്പുറം പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ എത്തുന്നത്.

മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിരവധി പേരാണ് കുട്ടിയെ വലിയ മനസിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.
Biker miraculously survives accident after being hit by car on bike; CCTV footage
