മലപ്പുറം: ( piravomnews.in ) പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണു കണ്ടെത്തിയത്.

ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെട്ടത്തൂർ ജംക്‌ഷനിലെ കടയിൽ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
Guns and marijuana found in vegetable shop
