അങ്കമാലി: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ ഐക്യപ്പാട്ട് വീട്ടിൽ വിജയമ്മ (73) ആണ് മരിച്ചത്. പുറത്ത് കിടന്നിരുന്ന വസ്ത്രങ്ങളെടുക്കാൻ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് ഇടിമിന്നലേറ്റത്. ഉടൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വിജയമ്മയുടെ കഴുത്തിൽ പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിജയമ്മയുടെ കണ്ണുകൾ ദാനം ചെയ്തിട്ടുണ്ട്. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രമേശൻ, രഘു (അങ്കമാലി നഗരസഭ 10-ാം വാർഡ് കൗൺസിൽ), രമ. മരുമക്കൾ: ദേവി, പ്രീതി, രാധാകൃഷ്ണൻ. സംസ്‌കാരം വ്യാഴാഴ്ച 2ന് വീട്ടുവളപ്പിൽ.
Elderly woman dies after being struck by lightning.
