ഫറോക്ക് : മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു. ചെറിയ കരിമ്പാടം സ്വദേശി വളയന്നൂർ ഗിരീഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് മകന്‍ സനലിന്റെ മര്‍ദനത്തെതുടർന്ന് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. അച്ഛൻ്റെ മരണത്തിന് ശേഷം ഒളിവിൽ പോയ സനലിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൂലിപ്പണിക്കാരനായിരുന്നു മരിച്ച ഗിരീഷ്.

ഗിരീഷുമായി അകന്നു കഴിയുകയായിരുന്നു ഭാര്യയും മകൻ സനലും. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രി സനൽ ചില സുഹൃത്തുക്കളുമായി വീട്ടിലെത്തി ഗിരീഷിനെ മർദ്ദിക്കുകയായിരുന്നു. സമീപവാസികളാണ് ഗിരീഷിനെ ആശുപത്രിയിലെത്തിച്ചത്. മകൻ മർദ്ദിച്ചെന്ന ഗിരീഷിന്റെ പരാതിയിൽ സനലിനെതിരെ നല്ലളം പൊലീസ് മുമ്പ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
A father died after being beaten by his son.
