ചെങ്ങമനാട്: (piravomnews.in) ദേശീയപാത ആലുവ പുളിഞ്ചോട് കവലയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം. ചെങ്ങമനാട് സരസ്വതി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന നെടുമ്പാശ്ശേരി മേയ്ക്കാട് താപ്പാട്ട് വീട്ടിൽ സുകുമാരൻ നായരുടെ (റിട്ട. റെയിൽവേ പൊലീസ്) മകൻ സുജിത്കുമാർ നായരാണ് (ശ്രീരാജ്-30) മരിച്ചത്.
കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനാണ്. അപകടത്തിനിടയാക്കിയ ട്രെയിലർ നിർത്താതെ പോയി. നേരത്തെ ചെങ്ങമനാട് പുതുവാശ്ശേരിയിലായിരുന്നു താമസം.
A #young #biker #died after being hit by a trailer at the #Aluva #Pulinchod #intersection of the #National #Highway