മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും; യുവാവിന് 3 വർഷം തടവും പിഴയും.

മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും; യുവാവിന് 3 വർഷം തടവും പിഴയും.
Dec 30, 2024 06:14 PM | By Jobin PJ

ഇടുക്കി: തങ്കമണിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും മൊബൈലിൽ സൂക്ഷിച്ചു വച്ചു കണ്ട പ്രതിക്ക് 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2023 ലാണ് കേസെടുത്തത്. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത് തടയാനുള്ള ഓപ്പറേഷൻ പി ഹണ്ട് പ്രകാരം അറസ്റ്റ് ചെയ്ത തങ്കമണി അമ്പലമെട് സ്വദേശിയായ അരുണിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ല എങ്കിൽ അധിക ശിക്ഷ പ്രതി അനുഭവിക്കണം.

പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു.  കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി- ഹണ്ട് എന്ന പരിശോധനയിൽ 395 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഓപ്പറേഷൻ പി ഹണ്ടിൽ പിടിച്ചെടുത്തത്.

Indecent videos and images of children on mobile phones; Youth sentenced to 3 years imprisonment and fine.

Next TV

Related Stories
#composting | ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി

Jan 2, 2025 08:46 AM

#composting | ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി

പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാന്റ്‌ നിർമാണം പ്രിൻസിപ്പൽ അനൂപ് സോമരാജ് ഉദ്ഘാടനം...

Read More >>
#udf | യുഡിഎഫ്‌ പഞ്ചായത്ത്‌ അംഗത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Jan 2, 2025 08:39 AM

#udf | യുഡിഎഫ്‌ പഞ്ചായത്ത്‌ അംഗത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

വിനയനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് വാർഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക്‌ പരാതി...

Read More >>
#carnival | മലയാറ്റൂർ  മൊഗാ കാർണിവൽ സമാപിച്ചു

Jan 2, 2025 08:29 AM

#carnival | മലയാറ്റൂർ മൊഗാ കാർണിവൽ സമാപിച്ചു

110 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്ക് ചുറ്റും 10,024 നക്ഷത്രങ്ങളും തെളിച്ചിരുന്നു. ക്രിസ്‌മസ്‌ ദിനത്തിലാണ്‌ കാർണിവൽ...

Read More >>
#piravom | പിറവത്ത്‌ പെരുന്നാളിന്‌ കൊടിയേറ്റി

Jan 2, 2025 08:19 AM

#piravom | പിറവത്ത്‌ പെരുന്നാളിന്‌ കൊടിയേറ്റി

അഞ്ചിന്‌ വൈകിട്ട് അഞ്ചിന് പ്രക്ഷിണം പേപ്പതി ചാപ്പലിൽനിന്ന്‌ ആരംഭിച്ച് പള്ളിയിൽ സമാപിക്കും. പ്രധാന പെരുന്നാൾ ദിവസമായ ആറിന് ദനഹ ശുശ്രൂഷ, ടൗൺ ചുറ്റി...

Read More >>
കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം രണ്ട് പേർ അറസ്റ്റിൽ.

Dec 31, 2024 12:21 PM

കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം രണ്ട് പേർ അറസ്റ്റിൽ.

കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിങ്ങിനാണ്...

Read More >>
#accident | ദേശീയപാത ആലുവ പുളിഞ്ചോട് കവലയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Dec 30, 2024 08:03 PM

#accident | ദേശീയപാത ആലുവ പുളിഞ്ചോട് കവലയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കെ.എസ്‌.ഇ.ബിയിലെ കരാർ ജീവനക്കാരനാണ്. അപകടത്തിനിടയാക്കിയ ട്രെയിലർ നിർത്താതെ പോയി. നേരത്തെ ചെങ്ങമനാട് പുതുവാശ്ശേരിയിലായിരുന്നു...

Read More >>
Top Stories