വൈക്കം....(piravomnews) അഷ്ടമി വിളക്ക് തൊഴുവാൻ ആയിരക്കണക്കിന് ഭക്തരെ എത്തി.വൈക്കത്തഷ്ടമി നാളിൽ നടന്ന അഷ്ടമി വിളക്ക് ആയിരക്കണക്കിന് ഭക്തരെ ആനന്ദ നിർവൃതിയിലാക്കി. അത്താഴപഷ്ണിയുമായി ഉപവാസത്തോടെ പുത്രനെ പ്രതിക്ഷിച്ച് കാത്തു നില്ക്കുന്ന പിതാവായ വൈക്കത്തപ്പൻ, അഷ്ടമി നാളിലെ ഒരു പൂജയെങ്കിലും പൂർത്തിയാക്കണമെന്ന വിചാരത്തോടെ പുറത്തെക്ക് എഴുന്നള്ളി. ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പൻ വൈക്കത്തപ്പന്റെ തങ്ക തിടമ്പേറ്റി. ആർഭാടങ്ങളും വാദ്യമേളങ്ങളും ഇല്ലാതെ ഭഗവാന്റെ എഴുന്നള്ളിപ്പ് കിഴക്കേ ആന പന്തലിൽ എത്തിയതോടെ അസുര നിഗ്രഹത്തിനു ശേഷം കൂട്ടുമ്മേൽ ഭഗവതിയോടപ്പം ഉദയനാപുരത്തപ്പന്റെ രാജകീയ പ്രൗഡിയാർന്ന എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. പല്ലാട്ട് ബ്രഹ്മദത്തൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി.
വിജയശ്രീ ലാളിതനായ വരുന്ന ഉദയനാപുരത്തപ്പനും മറ്റു ദേവി ദേവൻമാർക്കും നിറദീപവും നിറപറയും ഒരുക്കിയാണ് വരവേറ്റത്. മൂത്തേടത്ത് കാവ് ഭഗവതിയെ എതിരേൽക്കുന്നതിനായി തെക്കേ നടയിൽ അലങ്കാര പന്തൽ ഒരുക്കിയിരുന്നു. മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെ വർണ്ണപകിട്ടാർന്ന എഴുന്നള്ളിപ്പുകളും വൈക്കം ക്ഷേത്രത്തിലേക്ക് വടക്ക് ഭാഗത്ത് വച്ച് ഉദയനാപുരത്തെ എഴുന്നള്ളിപ്പിനോടപ്പം ചേർന്ന് വൈക്കത്തപ്പൻ നില്ക്കുന്ന കിഴക്കേ ആന പന്തലിലേക്ക് എഴുന്നള്ളി. പിതാവായ വൈക്കത്തപ്പൻ തന്റെ സ്ഥാനം പുത്രനായ ഉദയനാപുരത്തപ്പന് നല്കി അനുഗ്രഹിച്ച മുഹൂർത്തം, അവകാശിയായ കറുകയിൽ കുടുബത്തിലെ കാരണവരായ കിടങ്ങൂർ കൊച്ചു മoത്തിൽ ഗോപാലൻ നായർ പല്ലക്കിലെത്തി സ്വർണ്ണ ചെത്തിപ്പു കാണിക്കയർപ്പിച്ചു. യാത്രയയപ്പിന് ശേഷംവിട പറയൽ ചടങ്ങും നടന്നു. ഈ സമയത്ത് വിഷാദ രാഗം നാദസ്വരത്തിൽ ആലപിക്കുന്നത് കണ്ട ഭക്തരെ കണ്ണുകളും ഈറനായി. അടക്കി പിടിച്ച വീകാരവായ് പോടെ വൈക്കത്തപ്പൻ ശ്രീ കോവിലിലേക്ക് എഴുന്നള്ളുമ്പോൾ ഭഗവാന്റെ ദുഖം ഏറ്റുവാങ്ങി ഗോപുരം ഇറങ്ങി പോകുന്ന ഭക്തർ അടുത്ത അഷ്ടമിക്കായി കാത്തിരിപ്പോടെ മടങ്ങി. അഷ്ടമി ദിനത്തിലെ പൂജകൾ പൂർത്തിയാക്കുന്ന അവസരത്തിൽ പള്ളിവേട്ടയും പള്ളി കുറുപ്പും നടന്നു. പശു കിടാവിന്റെ കരച്ചിൽ കേട്ട് ഉണർന്ന ഭഗവാന് താന്ത്രിക ആചാരപ്രകാരം അഭിഷേകം നടത്തി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. ഇന്ന് വൈകിട്ട് ആറാട്ട് എഴുന്നള്ളിപ്പും തുടർന്ന് രാത്രി ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പ്പൂജ വിളക്കും നടക്കും.
Thousands of devotees came to light the Ashtami lamp