കൊച്ചി : (piravomnews.in) നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ വൈകിട്ട് ഒരുമിച്ചു ചേർന്നപ്പോൾ പുതിയൊരു വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു.
യോഗമൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന കൂട്ടത്തിലെ പ്രധാനികളിലൊരാൾക്കു മറ്റൊരു താമസക്കാരനിൽനിന്ന് ഒരു മെസേജ്. ഒരു ഒടിപി നമ്പർ വന്നിട്ടുണ്ടാകും, അതൊന്നു ഫോർവേഡ് ചെയ്തു തരൂ എന്നായിരുന്നു സന്ദേശം.
പുതിയ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കുന്ന കാര്യം അൽപം മുമ്പ് ചർച്ച ചെയ്തിരുന്നതിനാൽ മറ്റു സംശയങ്ങളൊന്നും തോന്നിയില്ല. സന്ദേശം കിട്ടിയ ആൾ ആറക്ക ഒടിപി നമ്പർ അയച്ചു കൊടുത്തു. പിറ്റേന്നു നഗരത്തിലെ പ്രധാന ബാങ്കുകളിലൊന്നിലെ ഉന്നതൻ.
തനിക്ക് അത്യാവശ്യമായി ഒരു 10,000 രൂപയുടെ ആവശ്യമുണ്ട്, പെട്ടെന്ന് അയച്ചു തരാമോ എന്നുമായിരുന്നു സന്ദേശം.ബാങ്കിലെ ഉന്നതന് പെട്ടെന്നു തന്നെ കാര്യം പിടികിട്ടി.
തന്റെ യുപിഐ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ അക്കൗണ്ട് നമ്പർ അയച്ചു തരാനും പറഞ്ഞതോടെ സന്ദേശം അയച്ചയാൾ ഉടൻ അതും അയച്ചു.
അക്കൗണ്ടിലെ പേരും അക്കൗണ്ട് നമ്പറുമെല്ലാം ഉൾപ്പെടെയായിരുന്നു ഇത്. എന്തായാലും പണം നഷ്ടമായില്ല. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ഫോണിൽനിന്ന് ആ ഫോണിലുള്ള വാട്സാപ് ഗ്രൂപ്പിലെ നമ്പറുകളിലേക്കാണു സന്ദേശം പോകുന്നത്. അത് സാധ്യമാകുന്നതാകട്ടെ, ഫോണിലെത്തുന്ന ഒടിപി നമ്പർ പങ്കുവയ്ക്കുന്നതിലൂടെയും.
#OTP on #WhatsApp; #Hacker #deletes #messages in #groups: and #blackmailing