മുളന്തുരുത്തി : (piravomnews.in) ശമ്പളം മുടങ്ങി, ജില്ലാ പഞ്ചായത്തിനു കീഴിലെ എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചു.
തെരുവുനായ നിയന്ത്രണത്തിനായി മുളന്തുരുത്തി, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആരംഭിച്ച എബിസി കേന്ദ്രങ്ങളാണു രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത്. ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകാത്തതിനാൽ തുടക്കം മുതലേ സെന്ററിന്റെ പ്രവർത്തനം അവതാളത്തിലായിരുന്നു.
ജൂൺ മുതലുള്ള ശമ്പളം ജീവനക്കാർക്കു ലഭിക്കാനുണ്ട്. നായ്ക്കളെ കൈകാര്യം ചെയ്യുന്ന 4 പേരും ഒരു ഡോക്ടറും ഒരു പാരാമെഡിക്കൽ സ്റ്റാഫും ശുചീകരണ തൊഴിലാളിയും അടക്കം 7 പേരാണ് ഓരോ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ട് സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടാത്തതാണു ശമ്പളം തടസ്സപ്പെടാൻ കാരണമായി അധികൃതർ പറയുന്നത്. ഇതു ലഭിച്ചാൽ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം ഊർജിതമാക്കുമെന്നു പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ഡോ. അനിൽകുമാർ പറഞ്ഞു.
#Salaries stopped and ABC centers under jilla Panchayat stopped functioning