#Road | പൈപ്പ് പൊട്ടൽ തുടർക്കഥ; റോ‍‍ഡുകൾ തകരുന്നു

#Road | പൈപ്പ് പൊട്ടൽ തുടർക്കഥ; റോ‍‍ഡുകൾ തകരുന്നു
Nov 22, 2024 08:25 AM | By Amaya M K

പിറവം : (piravomnews.in) പഴയ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതു ശുദ്ധജലക്ഷാമത്തിനു പുറമേ മേഖലയിൽ റോഡുകളുടെ ആയുസ്സിനെയും ബാധിക്കുന്നു.

അടുത്തയിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ റോഡുകൾ പോലും പൈപ്പുകൾ നന്നാക്കാൻ വേണ്ടി കുഴിക്കേണ്ടി വരുന്നുണ്ട്. കുഴിച്ച ഭാഗം പിന്നീടു മണ്ണിട്ടു നികത്തി കരാറുകാർ കടന്നു കളയുകയാണു പതിവ്. വാഹനങ്ങൾ കയറി ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ ഇൗ ഭാഗം ആഴമുള്ള കുഴിയാകും.

നേരത്തെ പൈപ്പ് അറ്റകുറ്റപ്പണിക്കു േവണ്ടി റോഡ് കുഴിച്ചത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞ സംഭവങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഴയ പമ്പുപടി പള്ളിക്കാവ് ക്ഷേത്രം റോഡും ചോർച്ച പരിഹരിക്കുന്നതിനു കുഴിച്ചു.വെള്ളക്കെട്ടു മൂലം ടാറിങ് തകരുന്നതു ഒഴിവാക്കുന്നതിനു സിമന്റ് ഇഷ്ടിക വിരിച്ച റോഡാണിത്.

ഇഷ്ടിക ഇളക്കി മാറ്റിയതോടെ ഇനി പഴയ നിലയിൽ റോഡ് എത്തില്ലെന്നാണു നാട്ടുകാരുടെ പരാതി. ചില ഭാഗത്ത് ഇഷ്ടിക ഇളക്കിയതോടെ കൂട്ടിച്ചേർത്തുള്ള ബലം കുറഞ്ഞു ശേഷിക്കുന്ന ഇഷ്ടികകളും ഇളകി അപകടത്തിനും സാധ്യത ഉണ്ട്.

നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതും റോഡ് തകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നു.3 പതിറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പുകളാണു പലയിടത്തും ഇപ്പോഴും ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്നത്.

ക്കാര്യങ്ങൾ വ്യക്തമാക്കി കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സാജു ചേന്നാട്ട് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

#Pipe #Burst #Sequel; #Roads are #collapsing

Next TV

Related Stories
#MDMA | കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരൻ എം.ഡി.എം.എയുമായി പിടിയിൽ.

Nov 22, 2024 01:37 PM

#MDMA | കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരൻ എം.ഡി.എം.എയുമായി പിടിയിൽ.

വിദേശത്തുള്ള സുഹൃത്ത് മുഖേനയാണ് എം.ഡി.എം.എ. എത്തിച്ചതെന്നും എറണാകുളത്തു നിന്നും കൊണ്ടുവന്ന് തൊടുപുഴയിൽ വിൽപന...

Read More >>
#Snake | ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി.

Nov 22, 2024 01:28 PM

#Snake | ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി.

സന്നിധാനത്തിൻ്റെ പല ഭാഗങ്ങളിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത്...

Read More >>
#PUKSA | പു.ക.സ മുൻ സംസ്ഥാന സെക്രട്ടറി വി.പി. വാസുദേവൻ അന്തരിച്ചു.

Nov 22, 2024 01:10 PM

#PUKSA | പു.ക.സ മുൻ സംസ്ഥാന സെക്രട്ടറി വി.പി. വാസുദേവൻ അന്തരിച്ചു.

കവിയും പ്രഭാഷകനും പുരോഗമന കലാസാഹിത്യസംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.പി. വാസുദേവൻ അന്തരിച്ചു....

Read More >>
#Lottery | ഒറ്റ നമ്പർ ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി പൊലീസ്; മൂന്ന് പേർ അറസ്റ്റിൽ

Nov 22, 2024 12:55 PM

#Lottery | ഒറ്റ നമ്പർ ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി പൊലീസ്; മൂന്ന് പേർ അറസ്റ്റിൽ

ഒമ്പത് സ്ഥലങ്ങളിൽ ഒരേ സമയം ഒറ്റ നമ്പർ ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി...

Read More >>
#MesolithicPeriod | സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമിച്ച തെന്ന് കരുതുന്ന പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങൾ കണ്ടെത്തി.

Nov 22, 2024 12:45 PM

#MesolithicPeriod | സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമിച്ച തെന്ന് കരുതുന്ന പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങൾ കണ്ടെത്തി.

4 ജോടി കാൽപാദങ്ങളും ഒരു മനുഷ്യ രൂപവുമാണ് പാറയിൽ ഇരുമ്പായുധങ്ങൾ കൊണ്ട് കോറിയിട്ട നിലയിലുള്ളത്....

Read More >>
#Imprisonment | ഭാര്യയെ പരിചരിക്കാൻ നിന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവ് .

Nov 22, 2024 12:30 PM

#Imprisonment | ഭാര്യയെ പരിചരിക്കാൻ നിന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവ് .

സംഭവം മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാൽ വീട്ടുകാർക്കും നാട്ടു കാർക്കുമിടയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ്...

Read More >>
Top Stories