---
title: "#Liquor | സ്‌കൂട്ടറിൽ കറങ്ങി നടന്ന്  180 മില്ലിയുടെ ചെറിയ കുപ്പികളിലാക്കി 200 രൂപക്ക്  മദ്യവിൽപന നടത്തിയ ആൾ എക്സൈസ് പിടിയിൽ."
english_title: "A person who sold liquor on a scooter was arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251006/a-person-who-sold-liquor-on-a-scooter-was-arrested"
published_at: "2024-11-22T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674028ae1ef11_SD.jpg"
keywords: []
---

# #Liquor | സ്‌കൂട്ടറിൽ കറങ്ങി നടന്ന്  180 മില്ലിയുടെ ചെറിയ കുപ്പികളിലാക്കി 200 രൂപക്ക്  മദ്യവിൽപന നടത്തിയ ആൾ എക്സൈസ് പിടിയിൽ.

> **Lead Summary:** പെരുമ്പാവൂർ: സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ ആൾ പിടിയിലായി. രായമംഗലം മോള ത്ത്കുടി വീട്ടിൽ ബിജുവാണ് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ പിടിയിലായത്. കെ.എസ്.ബി.സി ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി 180 മില്ലിയുടെ ചെറിയ കുപ്പികളിലാക്കി 200 രൂപക്ക് വിറ്റ് വരികയായിരുന്നു.
940 മില്ലി ലിറ്റർ മദ്യവും മദ്യം കടത്താനുപയോഗിച്ച ആക്‌ടീവ സ്‌കൂട്ടറും മദ്യം വിറ്റ വകയിലെ 3,600 രൂപ യും എക്സൈസ് പിടിച്ചെടുത്തു. ഇൻസ്പെക്‌ടർ കെ. വിനോദിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ട‌ർ ജോൺസൻ, പ്രിവൻ്റീവ് ഓഫിസർ ഗോപാലകൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫിസ ർമാരായ ജസ്റ്റിൻ, അരുൺകുമാർ, ബിപിൻദാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ എസ്. ശ്രീലക്ഷ്മി വിമൽ, ഡ്രൈവർ ബിജു പോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്ര തിയെ റിമാൻഡ് ചെയ്തു.

## Article Content

പെരുമ്പാവൂർ: സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ ആൾ പിടിയിലായി. രായമംഗലം മോള ത്ത്കുടി വീട്ടിൽ ബിജുവാണ് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ പിടിയിലായത്. കെ.എസ്.ബി.സി ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി 180 മില്ലിയുടെ ചെറിയ കുപ്പികളിലാക്കി 200 രൂപക്ക് വിറ്റ് വരികയായിരുന്നു.
940 മില്ലി ലിറ്റർ മദ്യവും മദ്യം കടത്താനുപയോഗിച്ച ആക്‌ടീവ സ്‌കൂട്ടറും മദ്യം വിറ്റ വകയിലെ 3,600 രൂപ യും എക്സൈസ് പിടിച്ചെടുത്തു. ഇൻസ്പെക്‌ടർ കെ. വിനോദിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ട‌ർ ജോൺസൻ, പ്രിവൻ്റീവ് ഓഫിസർ ഗോപാലകൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫിസ ർമാരായ ജസ്റ്റിൻ, അരുൺകുമാർ, ബിപിൻദാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ എസ്. ശ്രീലക്ഷ്മി വിമൽ, ഡ്രൈവർ ബിജു പോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്ര തിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251006/a-person-who-sold-liquor-on-a-scooter-was-arrested)