എറണാകുളം : കൊച്ചി മറൈൻഡ്രൈവിൽ എത്തിയവർ ഒരു മത്സ്യകന്യകയെ കണ്ട് അമ്പരന്നു പോയി. കൗതുകത്തോടെ കുട്ടികളും മുതിർന്നവരും ഒരുപോലെ മത്സ്യകന്യകയെ കാണുവാനും സെൽഫി എടുക്കുവാനും തിരക്കുക്കൂട്ടി.പിന്നെ ഒരു ചോദ്യം മത്സ്യകന്യകയെന്തിന് മറൈൻഡ്രൈവിലെത്തി. സമീപത്തെ എഴുത്ത് വായിച്ചാൽ അത് പിടികിട്ടും. മൽസ്യങ്ങളെ ഭക്ഷിക്കരുതെന്നും സംരക്ഷിക്കണമെന്നുള്ള ആശയം പ്രചരിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. പീറ്റ എന്നറിയപ്പെടുന്ന പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസാണ് ഈ ആശയത്തിന് പിന്നിൽ. സംഘടനയിൽ അംഗമായ ശില്‌പയാണ് മത്സ്യകന്യകയായി വേഷമിട്ടത്. എല്ലാ ദിവസവും പിടിച്ചുകൊണ്ടിരിക്കുന്ന മീനുകളിൽ പലതും വംശനാശ ഭീഷണിയിലാണെന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് അംഗങ്ങൾ പറയുന്നു. മത്സ്യം കഴിക്കുന്നത് ആഗോര്യകരമല്ലെന്നും മീനുകൾ വളരെ മലിനമായ പരിസ്‌ഥിതിയിലാണ് കഴിയുന്നതെന്നും അവർ പറയുന്നു.
Mermaid on Marine Drive; Children and adults with curiosity