#streetlight | വഴിവിളക്കുകൾ തകരാറിലായതോടെ പാമ്പാക്കുട ടൗണും പരിസരവും ഇരുട്ടിൽ

#streetlight | വഴിവിളക്കുകൾ തകരാറിലായതോടെ പാമ്പാക്കുട ടൗണും പരിസരവും ഇരുട്ടിൽ
Nov 21, 2024 02:23 PM | By Amaya M K

പിറവം : (piravomnews.in) വഴിവിളക്കുകൾ തകരാറിലായതോടെ പാമ്പാക്കുട ടൗണും പരിസരവും ഇരുട്ടിൽ. തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ഉള്ളവയുടെ അറ്റകുറ്റപ്പണി വൈകുന്നതാണു ബുദ്ധിമുട്ടിനിടയാക്കുന്നത്.

മൂവാറ്റുപുഴയ്ക്കും പിറവത്തിനും ഇടയിലുള്ള പ്രധാന ടൗണാണു പാമ്പാക്കുട. തിരക്കേറിയ പള്ളിത്താഴം ജംക്‌ഷൻ പോലും വൈകിട്ടു വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ ഇരുട്ടിലാകും.

2 ബാങ്ക് ശാഖകളും 5 സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും,പോസ്റ് ഓഫിസ്,സ്കൂൾ ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളും ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു മിനിമാസ്റ്റ് ലൈറ്റിനു പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനൂപ് ജേക്കബ് എംഎൽഎ തുക അനുവദിച്ചെങ്കിലും സ്ഥാപിക്കുന്നതിനു യോജിച്ച പൊതുസ്ഥലം കണ്ടെത്താനായിട്ടില്ലെന്നാണു വിവരം.

ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഹൈമാസ്റ്റ് ലൈറ്റും തകരാറിലാണ്. നാളുകൾക്കു മുൻപു സ്ഥാപിച്ച ലൈറ്റിന്റെ ഏതാനും ദളങ്ങൾ മാത്രമാണു ഇപ്പോൾ പ്രകാശിക്കുന്നത്.രാമമംഗലം, കിഴുമുറി റൂട്ടിലും പലയിടത്തും വഴിവിളക്കുകൾ തകരാറിലാണ്.

#Pampakuda #town and its #surroundings are in #darkness as the #streetlights are #broken

Next TV

Related Stories
#SilverOwl | വെള്ളിമൂങ്ങ വിരുന്നുകാരിയായെത്തി. ഭാഗ്യമെന്ന് നാട്ടുകാർ

Nov 21, 2024 05:00 PM

#SilverOwl | വെള്ളിമൂങ്ങ വിരുന്നുകാരിയായെത്തി. ഭാഗ്യമെന്ന് നാട്ടുകാർ

വീടും പറമ്പും പലതവണ വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ല. രാത്രിയിൽ നേരിയ ചീറ്റൽ ശബ്‌ദം കൂടി കേട്ട് തുടങ്ങിയതോടെ വീട്ടുകാരുടെ ഉറക്കവും പോയി....

Read More >>
#ACCIDENT | സ്‌കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

Nov 21, 2024 04:29 PM

#ACCIDENT | സ്‌കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ ബാബുവിന് ഗുരുതരമായി...

Read More >>
#Caution | ജാഗ്രത; ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

Nov 21, 2024 03:00 PM

#Caution | ജാഗ്രത; ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ്...

Read More >>
#attack | വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിൽ എത്തി മർദ്ദിച്ചു

Nov 21, 2024 02:48 PM

#attack | വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിൽ എത്തി മർദ്ദിച്ചു

പ്രകോപിതനായി കെഎസ്ഇബി ഓഫിസിൽ എത്തിയ സക്കറിയ സാദിഖ്, ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പുറകിൽനിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാൻ...

Read More >>
#traffic | ഔഷധിക്കവലയിൽ ഭാരവാഹനം കുടുങ്ങിയത് ഗതാഗത തടസ്സം സൃഷ്ടിച്ചു

Nov 21, 2024 02:42 PM

#traffic | ഔഷധിക്കവലയിൽ ഭാരവാഹനം കുടുങ്ങിയത് ഗതാഗത തടസ്സം സൃഷ്ടിച്ചു

ഇതോടെ കെ.ഹരിഹരയ്യർ റോഡിലേക്കുള്ള വളവിൽ റോഡിനു വട്ടം കുടുങ്ങി. പിന്നീട് ക്രെയിൻ കൊണ്ടു വന്നു ലോറി പിന്നിലേക്കു വലിച്ച ശേഷം മുന്നോട്ടെടുത്തു...

Read More >>
സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ .

Nov 21, 2024 01:55 PM

സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ .

വധിക്കാനായി ലക്ഷ്യമിട്ടാണ് സംഘം ഓഫിസിൽ ഉച്ചക്ക് 11.30 ഓടെ വടിവാളും കമ്പിപ്പാരകളുമായി എത്തിയത്. കൊടിമരവും ഓഫീസ് ഫർണിച്ചറുകളും അടിച്ച്...

Read More >>
Top Stories










News Roundup