തലയോലപ്പറമ്പ് : വെള്ളൂരിൽ വീടുകളിലും കടയിലും കള്ളൻ കയറി. വെള്ളൂർ ഫെഡറൽ ബാങ്കിന്റെ പുറകുവശത്തുള്ള കിഴക്കേ പറമ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് 24900 രൂപയും, വെള്ളൂർ ജംഗ്ഷനിലുള്ള മണികണ്ഠൻ ഹോട്ടലിൽ നിന്ന് 5000 രൂപ അടുത്ത് ചില്ലറയും ആണ് മോഷ്ടാവ് കവർന്നത്.രാവിലെ 4. 30 നാണ്കിഴക്കേപ്പറമ്പിൽ രവീന്ദ്രന്റെ വാതിൽ മുട്ടുന്നതും, അതിനുശേഷം തൊട്ടടുത്ത ഗോപാലകൃഷ്ണന്റെ വീട്ടിൽ തുറന്നു കിടന്ന വാതിലിലൂടെ കള്ളൻ അകത്ത് പ്രവേശിച്ച് അലമാരയുള്ള സാധനങ്ങൾ വലിച്ചുവാരി ഇടുകയായിരുന്നു. മേശയിൽ വച്ചിരുന്ന ക്യാഷും നഷ്ടപ്പെട്ടു. അലമാരയിൽ ഉണ്ടായിരുന്ന സ്വർണം ആണെന്ന് വിചാരിച്ച് എടുത്ത മുക്ക് പണ്ടം തൊട്ടടുത്ത വീട്ടിൽ നിന്ന് കിട്ടി. രാത്രി ഈ പ്രദേശങ്ങളിൽ പോലീസിന്റെ പെട്രോളിങ് ശക്തമായിരുന്നു. വാതിൽ അടച്ച് കിടന്ന ഗോപാലകൃഷ്ണന്റ് വീട്ടിൽ രാത്രി രണ്ടര മണിയോടെ കള്ളന്മാർ ഇറങ്ങിയിട്ടുണ്ടെന്നും പുറത്തെ ലൈറ്റ് ഇടണമെന്ന് പോലീസ് ഗോപാലകൃഷ്ണനോട് പറയുകയും. അതനുസരിച്ച് പുറത്തേ ലൈറ്റ് ഇടുകയും അയൽവക്കക്കാരുടെ വിളിച്ചുപറയും ചെയ്തു എന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. പോലീസ് പറഞ്ഞ് പോയതിനുശേഷം മൂന്നര വരെ ഉറങ്ങാതിരുന്ന ഗോപാലകൃഷ്ണൻ വാതിൽ അടയ്ക്കാൻ മറന്നുപോകുകയും അറിയാതെ മയങ്ങി പോയ സമയം ചാരിയിട്ട വാതിൽ തുറന്നാണ് കള്ളൻ അകത്ത് കയറിയതെന്ന് വീട്ടുകാർ പറഞ്ഞു. കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധരും, k9. ഡോഗ് സ്കോഡും എത്തിയിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴ ആറിന് അക്കരെ വാർഡ് 1ൽ പുത്തൻപറമ്പിൽ ബാബുവിന്റെ വീട്ടിലും കള്ളൻ ചെന്നുവെങ്കിലും അവരുടെ മകൾ ഓൺലൈൻ ജോലി ചെയ്തുകൊണ്ടിരുന്നതിനാൽ മോഷണ ശ്രമം പരാജയപ്പെട്ടു.വെള്ളൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Thief on the loose in Thalayolaparam Vellore.