---
title: "# MDMA | എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ;  ലക്ഷ്യം വിദ്യാർത്ഥികളും ചെറുപ്പക്കാരും."
english_title: "Two youths arrested with MDMA;  Target students and youth."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250608/two-youths-arrested-with-mdma-target-students-and-youth"
published_at: "2024-11-20T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d8a7244ec1_DBFGN.jpg"
keywords: []
---

# # MDMA | എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ;  ലക്ഷ്യം വിദ്യാർത്ഥികളും ചെറുപ്പക്കാരും.

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരിമം സ്വദേശി രാഹുൽ , കാലടി സ്വദേശി മിഥുൻ രാജ് എന്നിവരാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. പ്രാവച്ചമ്പലം, പള്ളിച്ചൽ, ബാലരാമപുരം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവ രികയായിരുന്നു ഈ യുവാക്കളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

## Article Content

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരിമം സ്വദേശി രാഹുൽ , കാലടി സ്വദേശി മിഥുൻ രാജ് എന്നിവരാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. പ്രാവച്ചമ്പലം, പള്ളിച്ചൽ, ബാലരാമപുരം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവ രികയായിരുന്നു ഈ യുവാക്കളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250608/two-youths-arrested-with-mdma-target-students-and-youth)