ബ്രഹ്മമംഗലം: വൈക്കം ഉപജില്ല സ്കൂൾ കലോത്സവം ചുവട് 2024 ബ്രഹ്മമംഗലം എച്ച് എസ് എസ് ആൻ്റ് വി എച്ച് എസ് എസ് സ്കൂളിൽ തുടക്കം കുറിച്ചു. ഉപജില്ലയിലെ 69 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നു. വൈക്കം എ. ഇ. ഒ. ജോളി മോൾ ഐസക് രാവിലെ പതാക ഉയർത്തി. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുഗുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം എം. എൽ.എ സി.കെ ആശ ഉദ്ഘാടനം നിർവഹിച്ചു. സംസ്കൃതോത്സവും, അറബി സാഹിത്യോത്സവും കോട്ടയം ജില്ലാ പഞ്ചായത്ത് ചെയർ പേഴ്സൺ പി എസ് പുഷ്പമണി ഉദ്ഘാടനവും നിർവഹിച്ചു. ചലച്ചിത്ര താരം ടിനി ടോം മുഖ്യാതിഥിയായും സ്കൂൾ മാനേജർ ടി.ആർ സുഗതൻ ആമുഖ പ്രഭാഷണവും നിർവഹിച്ചു.
വാർഡ് മെമ്പർ രാഗിണി ഗോപി. ഹൈസ്കൂൾ സെക്രട്ടറി ഷാജി പുഴ വേലി എച്ച് എം ഫോറം സെക്രട്ടറി പി പ്രദീപ്, പി.ടി.എ പ്രസിഡൻ്റ് റെജി പൂത്തറ, 'ജനറൽ കൺവിനർ എൻ ജയശ്രീ, ജോയിൻ്റ് കൺവീന്മാരായ എസ് അഞ്ജു ,എസ് അഞ്ജന, പബ്ലിസിറ്റി കൺവീനർ എൻ വൈ അബ്ദുൽ ജമാൽ, സംഘടനാ പ്രതിനിധികളായ ശ്രീജ ബി, നിഷാദ് തോമസ്, ശ്രീകുമാർ പി ആർ , വി എസ് ജോഷി സ്കൂൾ ലീഡർ ആരതി തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിന് ലോഗോയും പേരും നൽകിയ അബിൻ ബി യെ ആദരിച്ചു.
Vaikom UpaJila School Arts Festival Chuvad 2024 started.