---
title: "#Thief | നിരവധി വാഹന മോഷണ കേസുകളിലെ പ്രതി പിടിയിൽ."
english_title: "The scooter thief was caught."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249961/the-scooter-thief-was-caught"
published_at: "2024-11-17T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739bc6b68cbc_KKGYTDR.jpg"
keywords: []
---

# #Thief | നിരവധി വാഹന മോഷണ കേസുകളിലെ പ്രതി പിടിയിൽ.

> **Lead Summary:** വൈക്കം : വെള്ളൂർ പഞ്ചായത്ത് ഓഫീസി ന്റെ പിൻവശം കുറ്റിയാങ്കോണത്ത് ബിനീഷിന്റെ വീട്ടിൽ നിന്നും ഇരുപത്തിരണ്ടാം തീയതി 22 -10 -2014 തീയതി വെളുപ്പിന് ഒരു മണിയോടുകൂടി മോഷണം പോയ സ്കൂട്ടറിന്റെ മോഷ്ടാവിനെ വെള്ളൂരിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം മുട്ടടയിലുള്ള സജു വിലാസം വീട്ടിൽ ഉദയന്റെ മകൻ ഹാബേൽ അയാളുടെ കൂട്ടുകാരൻ പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവർ ചേർന്നന്നാണ് മോഷണം നടത്തിയത്. 27.10.2014 തീയതി തിരുവനന്തപുരം സിറ്റിയിലെ മണ്ണന്തലയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. അതിനുശേഷം പ്രതി ഹാബേൽ കൺട്രോൾമെന്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടർ മോഷ്ടിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തിരുവനന്തപുരം ചാലിൽ നിന്ന് 30.10.2024 തീയതി പിടിയിലാകുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ വെള്ളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളൂർ SHO മുഹമ്മദ് നിസാർ, എസ് ഐ രാമദാസ്,, സീനിയർ സർവീസ് സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ജോസ്കി ഷോർ അരുൺ, സുനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു, പ്രതിയെ വൈക്കം ജുഡീഷനിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി ഹാബേലിന് മണ്ണന്തല പോലീസ് സ്റ്റേഷനിൽ ഭണ്ഡാര മോഷണ കേസ്,മ്യൂസിയം, കണ്ടോൺമെന്റ്, പോത്തൻകോട് മുതലായ സ്ഥലങ്ങളിലും വാഹന മോഷണം കേസുകൾ ഉണ്ട്, മോഷണത്തിൽ നിന്നും ലഭിക്കുന്ന പണം ധൂർത്തടിച്ച് ജീവിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

## Article Content

വൈക്കം : വെള്ളൂർ പഞ്ചായത്ത് ഓഫീസി ന്റെ പിൻവശം കുറ്റിയാങ്കോണത്ത് ബിനീഷിന്റെ വീട്ടിൽ നിന്നും ഇരുപത്തിരണ്ടാം തീയതി 22 -10 -2014 തീയതി വെളുപ്പിന് ഒരു മണിയോടുകൂടി മോഷണം പോയ സ്കൂട്ടറിന്റെ മോഷ്ടാവിനെ വെള്ളൂരിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം മുട്ടടയിലുള്ള സജു വിലാസം വീട്ടിൽ ഉദയന്റെ മകൻ ഹാബേൽ അയാളുടെ കൂട്ടുകാരൻ പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവർ ചേർന്നന്നാണ് മോഷണം നടത്തിയത്. 27.10.2014 തീയതി തിരുവനന്തപുരം സിറ്റിയിലെ മണ്ണന്തലയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. അതിനുശേഷം പ്രതി ഹാബേൽ കൺട്രോൾമെന്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടർ മോഷ്ടിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തിരുവനന്തപുരം ചാലിൽ നിന്ന് 30.10.2024 തീയതി പിടിയിലാകുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ വെള്ളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളൂർ SHO മുഹമ്മദ് നിസാർ, എസ് ഐ രാമദാസ്,, സീനിയർ സർവീസ് സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ജോസ്കി ഷോർ അരുൺ, സുനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു, പ്രതിയെ വൈക്കം ജുഡീഷനിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി ഹാബേലിന് മണ്ണന്തല പോലീസ് സ്റ്റേഷനിൽ ഭണ്ഡാര മോഷണ കേസ്,മ്യൂസിയം, കണ്ടോൺമെന്റ്, പോത്തൻകോട് മുതലായ സ്ഥലങ്ങളിലും വാഹന മോഷണം കേസുകൾ ഉണ്ട്, മോഷണത്തിൽ നിന്നും ലഭിക്കുന്ന പണം ധൂർത്തടിച്ച് ജീവിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249961/the-scooter-thief-was-caught)