തലയോലപ്പറമ്പ് : മറവൻതുരുത്തിലെ ഇരട്ട കൊലപാതകം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈക്കം നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) നെയാണ് തലയോലപ്പറമ്പ് പോലിസ് കസ്റ്റഡിയിൽ വാങ്ങി ശനിയാഴ്ച മറവൻതുരുത്തിലും, ബന്ധുവീട്ടിലും നേരെ കടവിലുള്ള വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തലയോലപ്പറമ്പ് എസ്.എച്ച് ഓ വിപിൻ ചന്ദ്രൻ ,എസ് ഐ പി.എസ് സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ മൂന്നിടങ്ങളിലും തെളിവെടുപ്പിന് എത്തിച്ചത്.
കഴിഞ്ഞ 4 നാണ് മറവൻതുരുത്ത് വാളോർമംഗത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയും ഭാര്യാമാതാവും അവഗണിക്കുന്നതിലുള്ള പ്രകോപനത്തെ തുടർന്നാണ് ശിവപ്രസാദം വീട്ടിൽ ഗീത, മകൾ ശിവപ്രിയ എന്നിവരെ പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്. മറവൻതുരുത്തിലെ വീട്ടിൽ ഉച്ചയ്ക്ക് എത്തിയ പ്രതി ആദ്യം ഭാര്യാമാതാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വൈകിട്ട് ജോലി കഴിഞ്ഞ് തിരിയെ എത്തിക ഭാര്യ ശിവപ്രിയയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
വെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം നേരെ കടവിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു വന്ന പ്രതിയെ കണ്ട് ബന്ധു പോലീസിൽ വിവരം അറിയിച്ചതും തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തതും കൊലപാതക വിവരം നാട്ടുകാർ അറിയുന്നതും.
The double murder in Maravanthuru that shook the country; The accused was brought to the spot and evidence was collected.