#fraudcase | വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷൻ വഴി ലാഭ വാഗ്ദാനം; സോഫ്റ്റ്‍വെയർ എഞ്ചിനീയറെ പറ്റിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

#fraudcase | വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷൻ വഴി ലാഭ വാഗ്ദാനം; സോഫ്റ്റ്‍വെയർ എഞ്ചിനീയറെ പറ്റിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ
Nov 11, 2024 10:31 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in)തലസ്ഥാനത്തെ ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറിൽ നിന്ന് ആറു കോടി രൂപ തട്ടിയ കേസിൽ മൂന്ന് പേർ കൂടി പിടിലായി. 

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ പിടികൂടിയിരുന്നു. വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷൻ വഴി കോടികൾ തട്ടിയ കേസിൽ മൂന്ന് പേർ കൂടിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക് അലി, സൽമാനുൽ ഫാരിസ്, കോഴിക്കോട് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് ഇന്ന് പിടികൂടിയത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇവരിലേക്ക് എത്തിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ മൂന്ന് പേരിൽ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും ഫോണുകളും പൊലീസ് കണ്ടെത്തി. ഈ കേസിൽ അടൂർ സ്വദേശിയായ രാഹുൽ, കൊല്ലം സ്വദേശിയായ അനു ബാബു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രവാസി കൂടിയായ പട്ടം സ്വദേശിയിൽ നിന്നാണ് ആറ് കോടി രൂപ തട്ടിയെടുത്തത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറെ വ്യാജ ട്രേഡിങ് ആപ്പിൽ കുടുക്കുകയായിരുന്നു. 

സ്ഥിരമായി ട്രേഡിങ് ചെയ്യാറുണ്ടായിരുന്ന പട്ടം സ്വദേശിയെക്കൊണ്ട് പ്രമുഖ ട്രേഡിങ് പ്ലാറ്റ്‍ഫോമുകളുടെ വ്യാജ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു നീക്കങ്ങൾ. വൻ തുക ലാഭം കിട്ടുന്നതായി വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

ഒരു മാസത്തിനുള്ളിൽ ആറ് അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും വലിയ തുതട്ടിയെടുത്തത്. വൻ ഓഫറുകള്‍ നൽകിയാണ് ഓരോ തവണയും ഈ സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. കേസിൽ കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

#Offer of #profit #through bogus #share #market #application; #Three more #people #arrested in the case of #molesting a software engineer

Next TV

Related Stories
# MuvattupuzhaCourt | കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ  പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി.

Nov 13, 2024 02:46 PM

# MuvattupuzhaCourt | കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി.

മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജ്ജുനനും കരിമ്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. കുളിമുറി ഉപയോഗിക്കുന്നതുമായി...

Read More >>
#Wildelephant | നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി

Nov 13, 2024 02:02 PM

#Wildelephant | നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി

2 കൊമ്പനും ഒരു പിടിയും ഒരാഴ്ചയായി ഇവിടെ തങ്ങുന്നതിനാൽ ദേശീയപാതയിലും കാഞ്ഞിരവേലി റോഡിലും യാത്രക്കാർ ഭയപ്പാടിലായി. ഇടയ്ക്ക് ആനകൾ റോഡിൽ കയറുമ്പോൾ...

Read More >>
#arrested | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, സുഹൃത്ത് അറസ്റ്റിൽ

Nov 13, 2024 01:44 PM

#arrested | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, സുഹൃത്ത് അറസ്റ്റിൽ

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബൽറാം കൊല്ലപ്പെട്ടതെന്ന്...

Read More >>
#shock | കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു

Nov 13, 2024 01:26 PM

#shock | കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു

കലാപരിപാടിക്കിടെ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത് പരിശോധിക്കുമെന്നും സംഘാടകർ...

Read More >>
#Complaint | വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി ;  കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Nov 13, 2024 01:06 PM

#Complaint | വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി ; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്....

Read More >>
Top Stories

News Roundup