പിറവം : മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്
കത്തീഡ്രലിൽ പള്ളിസ്ഥാപക പിതാവായ പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ് കത്തനാരുടെ 123-ാം ഓർമ്മദിനാചരണവും ഇടവക വാർഷികാഘോവും നടന്നു. നടനും സംവിധായകനുമായ
അനൂപ് കൃഷ്ണൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് അധ്യക്ഷനായി. മീമ്പാറ അരമന മാനേജർ റവ.ഫാ.നോബിൻ ഫിലിപ്പ്മുഖ്യ സന്ദേശം നൽകി. വികാരി ഫാ.റോബിൻ മർക്കോസ്, സഹ വികാരി ഫാ. ജോമോൻ കെ. ജോർജ്, റവ. ഫാ. വി. എം. പൗലോസ്, റവ. ഫാ. ജോവിൻ ജോഷി, കൈക്കാരന്മാരായ ലിജോ കെ. ജോൺ കാപ്പിക്കരയിൽ, ജോബിൻ.റ്റി തെങ്ങടക്കുഴിയിൽ, സെക്രട്ടറി ജിബിൻ കെ.ഒ പുറപ്പുഴയിൽ,
ജനറൽ സെക്രട്ടറി സി.സി റോയി, ജോർജ് പി മാണി പുത്തൂർ എന്നിവർ സംസാരിച്ചു. മജീഷ്യൻ ജൂനിയർ കടമറ്റം, ഫാ. ജോൺസി എബ്രഹാം ചോളകത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മാജിക് ഷോ, വിവിധ മത്സരങ്ങൾ എന്നിവ നടന്നു.
123rd Memorial Day Celebration and Parish Anniversary of Puthur Vandya Kuryan Markos Katanar was held at St. Mary's Orthodox Cathedral, Mulakulam Mannookun.