#murder | ജംഗ്ഷനിൽ വെച്ച് ഇരട്ടപ്പേര് വിളിച്ചു, 62 കാരനെ കൂട്ടുകാർ തള്ളിയിട്ടു, തലയിടിച്ച് വീണ് മരണം

#murder | ജംഗ്ഷനിൽ വെച്ച് ഇരട്ടപ്പേര് വിളിച്ചു, 62 കാരനെ കൂട്ടുകാർ തള്ളിയിട്ടു, തലയിടിച്ച് വീണ് മരണം
Aug 21, 2024 09:47 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in)ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ നെടുമങ്ങാട് മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ വൃദ്ധൻ മരിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പൂവത്തൂർ ചുടുകാട്ടിൻ മുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) ആണ് മർദ്ദനമേറ്റ് മരിച്ചത്. ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു ( 63) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17 ന് രാതി 8:30 മണിയോടെ മുക്കോല ജംഗ്ഷനിൽ വച്ചാണ് സംഭവം നടക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്ന് മൂവർ തമ്മിലുള്ള തർക്കം പിന്നീട് കയ്യാങ്കളിയാവുകയും ഒന്നാം പ്രതിയായ മോഹനൻ മോഹനൻ ആചാരിയെ പിടിച്ച് തള്ളുകയായിരുന്നു.

തുടർന്ന് വെയിറ്റിംഗ് ഷെഡിന്‍റെ ചുമരിൽ വന്ന് വീണ് പുറകുവശത്തെ കഴുത്തിന്‍റേയും തലയുടെയും ഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് കിടന്ന് കൊണ്ട് വീണ്ടും ഇയാൾ ദേഷ്യപ്പെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും പോയി.

അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞ് കിടന്ന മോഹനനെ വിവരമറിഞ്ഞ മകൻ വിഷ്ണുവും അമ്മയുംചേർന്ന് രാത്രി വീട്ടിൽ കൊണ്ടുവന്നു. മദ്യപിച്ച് ബോധം പോയി എന്നാണ് ആദ്യം ഇവർ കരുതിയത്.

കാല് ചലിക്കാതായതിനെ തുടർന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുർന്ന് മെഡിക്കൽ കോളേജ് ഐസിയുവിലും പ്രവേശിപ്പിച്ചു. സ്പൈനൽ കോഡ് തകർന്നിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

19-ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് മർദ്ദനമേറ്റ കാര്യം മോഹനൻ ആശാരി വീട്ടുകാരോട് പറയുന്നത്. എന്നാൽ ഉച്ചയോടെ മെഡിക്കൽ കോളേജിൽ വച്ച് മോഹനൻ ആശാരി മരണപ്പെട്ടു. തുടർന്ന് കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.

പ്രതികളെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തിയതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Double #Name Called #AtJunction, 62-year-old Pushed #By #Friends, #Dies After #Hitting His #Head

Next TV

Related Stories
#inspection | ഈച്ച ശല്യമെന്ന്‌ പരാതി ; ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ അല്‍ഫാം

Nov 13, 2024 06:00 PM

#inspection | ഈച്ച ശല്യമെന്ന്‌ പരാതി ; ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ അല്‍ഫാം

ഹോട്ടലിലും പരിസരത്തും ഈച്ച ശല്യമെന്ന പരാതിയെ തുടര്‍ന്നാണഅ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം...

Read More >>
#Accident | ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ലോറി മറിഞ്ഞു അപകടം.

Nov 13, 2024 04:54 PM

#Accident | ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ലോറി മറിഞ്ഞു അപകടം.

കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി...

Read More >>
#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

Nov 13, 2024 03:00 PM

#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ...

Read More >>
# MuvattupuzhaCourt | കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ  പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി.

Nov 13, 2024 02:46 PM

# MuvattupuzhaCourt | കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി.

മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജ്ജുനനും കരിമ്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. കുളിമുറി ഉപയോഗിക്കുന്നതുമായി...

Read More >>
#Wildelephant | നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി

Nov 13, 2024 02:02 PM

#Wildelephant | നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി

2 കൊമ്പനും ഒരു പിടിയും ഒരാഴ്ചയായി ഇവിടെ തങ്ങുന്നതിനാൽ ദേശീയപാതയിലും കാഞ്ഞിരവേലി റോഡിലും യാത്രക്കാർ ഭയപ്പാടിലായി. ഇടയ്ക്ക് ആനകൾ റോഡിൽ കയറുമ്പോൾ...

Read More >>
Top Stories










News Roundup