#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി
Sep 28, 2024 10:14 AM | By Amaya M K

പിറവം: (piravomnews.in) പിറവം നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനയുടെ കണ്‍സോര്‍ഷ്യം അക്കൗണ്ട് വഴിയുള്ള യൂസര്‍ ഫീ കളക്ഷന്‍, ഇതര സേവനങ്ങള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായി ഡിജിറ്റലായി.

എറണാകുളം ജില്ലയിൽ ഹരിതകർമ്മസേന ഡിജിറ്റലായ ആദ്യ നഗരസഭ ആണ് പിറവം നഗരസഭ.ഹരിതകർമ്മസേന ഡിജിറ്റലൈസേഷൻ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ.പി സലിം അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, ഗിരീഷ്കുമാർ പി, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, നഗരസഭ സെക്രട്ടറി, എച്ച്.എസ്, എച്ച്.ഐ,ഐസി.ഐസി.ഐ റീജിയണൽ മാനേജർ എന്നിവർ പങ്കെടുത്തു.

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, ഫോണ്‍പേ,പേ.ടി.എം എന്നീ സംവിധാനങ്ങള്‍ വഴി പണമടക്കാം.

ഈ പദ്ധതി ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. ഹരിത കര്‍മ്മ സേനക്ക് പണമടക്കേണ്ടത് (യൂസര്‍ ഫീ) സംബന്ധിച്ച മെസ്സേജ് ഐ.സി.സി.റ്റി. യാണ് അയക്കുന്നത്.

എല്ലാ മാസവും കൃത്യമായി നിശ്ചിത സമയത്തിനുള്ളിൽ പണമടക്കുന്നതിന് മെസ്സേജ് വരുന്നതാണ്. എല്ലാവര്‍ക്കും ഏറെ ഉപകാരപ്രദമാവുന്ന ഈ പദ്ധതി വഴി വിദേശത്തുളളവര്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും പ്രായമായവര്‍ക്കും ലിങ്ക് വഴി പണമടക്കാവുന്നതാണ്.

#HaritakarmaSena of #Piravam #Municipality #became #Hi-Tech

Next TV

Related Stories
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
 #selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

Sep 28, 2024 05:37 AM

#selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ...

Read More >>
#kochi | ആ ചൂണ്ടയിൽ കൊരുത്തത്‌ ആനന്ദച്ചിരി

Sep 28, 2024 05:33 AM

#kochi | ആ ചൂണ്ടയിൽ കൊരുത്തത്‌ ആനന്ദച്ചിരി

പ്രകൃതിസൗന്ദര്യം ആസ്വദിച്ച്‌ മീൻപിടിച്ചും പാചകകല അടുത്തറിഞ്ഞും അവർ ആഹ്ലാദം പങ്കിട്ടു. റസ്റ്റിക് ലീഷേഴ്‌സ് ഹോട്ടൽവളപ്പിലെ വിശാലമായ...

Read More >>
Top Stories










News Roundup