#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി
Sep 28, 2024 10:42 AM | By Amaya M K

കൊച്ചി : (piravomnews.in) എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, വൈവിധ്യം, തുല്യത എന്നിവയിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് ജർമനിയിലെ ഇന്റർനാഷണൽ ബിസിനസ് റിലേഷൻസ്‌ ക്വീർ ഡെസ്‌റ്റിനേഷൻസ് ഡയറക്ടറും ഉത്തരവാദിത്ത ടൂറിസം മിഷൻ സ്ഥാപകയുമായ റിക്കാ ജീൻ ഫ്രാങ്കോയ്സ്.

കേരള ട്രാവൽ മാർട്ടിൽ ‘കേരള ടൂറിസം ഭാവിയിലേക്കുള്ള വഴി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക ജനതയുടെ പങ്കാളിത്തം ടൂറിസം വ്യവസായത്തിൽ ഉറപ്പാക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയെന്നും അവർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള കേരളത്തിന് ഇന്റിമേറ്റ് വെഡ്ഡിങ് വിഭാഗത്തിൽ സാധ്യതകൾ ഏറെയാണെന്ന്‌ റെയിൻ മേക്കർ വെഡ്ഡിങ് ഡയറക്ടർ ജോയൽ ജോൺ പറഞ്ഞു.

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ് ഡൊമിനിക്‌ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ തോട്ടംമേഖലയിലെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയാൽ കേരള ടൂറിസം പുതിയ തലത്തിലേക്കെത്തുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. കെടിഎം മുൻ പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, റിയാസ് അഹമ്മദ്, പ്രസിഡന്റ്‌ ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി വൈസ് ചെയർപേഴ്സൺ നിർമല ലില്ലി തുടങ്ങിയവരും സംസാരിച്ചു.

#Kerala is a #world #model of #tourism; #Kerala #Travel #Mart 2024 #exhibition has #started

Next TV

Related Stories
#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:55 PM

#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
 #selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

Sep 28, 2024 05:37 AM

#selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ...

Read More >>
Top Stories










News Roundup