പിറവം : (piravomnews.in) ജനകീയ സർക്കാരിനൊപ്പം പുതുവര്‍ഷമാഘോഷിച്ച് പിറവത്തുകാര്‍.
പുതുവത്സരദിനത്തില്‍ പിറവം കെഎസ്ആർടിസി മൈതാനത്ത് നടന്ന നവകേരളസദസ്സില്‍ ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്. തെയ്യം, മയിലാട്ടം, തൂക്കം തുടങ്ങിയ വിവിധ കലാരൂപങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും പിറവത്തുകാര്‍ സദസ്സിലേക്ക് ആനയിച്ചു.
പന്തലിൽ ഇരിപ്പിടം കിട്ടാത്ത ആയിരങ്ങൾ റോഡിലും പ്രവേശനകവാടത്തിലും കാത്തുനിന്ന് മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചു. നിറഞ്ഞ കൈയടികളോടെ മുഖ്യമന്ത്രിയുടെ വാക്കുകളെ ജനം നെഞ്ചേറ്റി. സംഘാടകസമിതി ചെയർമാൻ എം ജെ ജേക്കബ് അധ്യക്ഷനായി.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ് എന്നിവരും തോമസ് ചാഴികാടൻ എംപി, കലക്ടർ എൻ എസ് കെ ഉമേഷ്, മൂവാറ്റുപുഴ ആർടിഒ പി എം അനി, പിറവം നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം എന്നിവരും സംസാരിച്ചു.
ദക്ഷ ഫോക് ബാൻഡിന്റെ നാടൻപാട്ട്, പിറവം നാട്യകലാക്ഷേത്രയുടെ സ്വാഗതനൃത്തം, കെഎസ്ടിഎ പിറവം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ അവതരിപ്പിച്ച പഴയകാല നാടകഗാനങ്ങളുടെ അവതരണം എന്നിവയും അരങ്ങേറി.
#Natives #celebrate #NewYear with #government