രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി
Dec 1, 2022 07:22 AM | By Piravom Editor

ഖത്തർ ..... രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0തിന് പരാജയ പെടുത്തി

ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം . രണ്ടാം പകുതിയിലാണ് അർജന്റീനയുടെ ഗോളുകൾ പിറന്നത്.അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു. പോളിഷ് കീപ്പർ സ്‌സെസ്‌നിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതൽ വഴങ്ങുന്നതിൽ നിന്നും പോളണ്ടിനെ രക്ഷിച്ചത്.നാല് മാറ്റങ്ങളുമായാണ് അര്ജന്റീന ഇന്നിറങ്ങിയത്.ലൗട്ടാറോ മാര്‍ട്ടിനെസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ഗൈഡോ റോഡ്രിഗസ്, ഗോണ്‍സാലോ മൊണ്ടിയേല്‍ എന്നിവര്‍ക്ക് പകരം ജൂലിയന്‍ അല്‍വാരസ്, ക്രിസ്റ്റ്യന്‍ റൊമേറോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വെല്‍ മൊളീന എന്നിവര്‍ ടീമിലിടം നേടി. അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.പത്താം മിനിറ്റിൽ മെസ്സിയുടെ ഉ​ഗ്രൻ ഷോട്ട് ​ഗോൾകീപ്പർ സിസ്നി തട്ടിയകറ്റി.17-ാം മിനിറ്റിൽ അർജന്റീനുടെ ലെഫ്റ്റ് ബാക്ക് അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.ജൂലിയൻ അൽവാരസ് ബോക്സിനുള്ളിൽ നിന്നും ഗോൾ ശ്രമം നടത്തിയെങ്കിലും അത് ഉജ്ജ്വലമായി തടഞ്ഞു. 29 ആം മിനുട്ടിൽ മാർക്കോസ് അക്യൂനയുടെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി.33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്‌നിയുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.36-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്‌നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.37 ആം മിനുട്ടിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ ലയണൽ മെസ്സിയെടുത്ത കിക്ക് ഗോൾ കീപ്പർ ഷെസ്നി മനോഹരമായി തടുത്തിട്ടു. കഴിഞ്ഞ മത്സരത്തിലും പോളിഷ് കീപ്പർ പെനാൽട്ടി തടുത്തിരുന്നു.ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അര്ജന്റീന ഗോൾ നേടി. അലക്സിസ് മാക് അലിസ്റ്റർ ആണ് ഗോൾ നേടിയത്. ഹുവൽ മോളിന വലതു വിങ്ങിൽ നിന്നും കൊടുത്ത പാസിൽ നിന്നാണ് അലക്‌സിസ് മാക് അലിസ്റ്റർ അർജന്റീനക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടിയത്. 50 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് വന്ന മനോഹരമായ ക്രോസ് പോളിഷ് ഡിഫൻഡർ കാമിൽ ഗ്ലിക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി.68 ആം മിനുട്ടിൽ രണ്ടാമത്തെ ഗോളും നേടി അർജന്റീന. ജൂലിയൻ അൽവാരസ് ആണ് അര്ജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. എൻസോ ഫെര്ണാണ്ടസിൽ നിന്നും പാസ് സ്വീകരിച്ച മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ മികച്ചൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചു.67 ആം മിനുട്ടിൽ മെസ്സിയുടെ ഷോട്ട് വോയ്‌സിക് സ്‌സെസ്‌നി തടുത്തിട്ടു. 73 ആം മിനുട്ടിൽ ലയണൽ മെസ്സി പാസിൽ നിന്നും അൽവാരസിന്റെ ഷോട്ട് പുറത്തേക്ക് പോയി.85 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.ഇഞ്ചുറി ടൈമിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് സ്കോർ മൂന്നാക്കാനുള്ള അവസരം ലഭിച്ചെങ്കിലും പോളിഷ് പ്രതിരോധം തടുത്തിട്ടു.

Argentina royally beat Poland 2-0 in the next round

Next TV

Related Stories
തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കരുതൽ പദ്ധതി ആരംഭിച്ചു

Jan 29, 2023 08:44 PM

തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കരുതൽ പദ്ധതി ആരംഭിച്ചു

എല്ലാ ശനിയാഴ്ചകളിലും മനോരോഗ വിദഗ്ധനായ ഡോക്ടറുടെ സേവനം തുരുത്തിക്കര ആയുർവേദ ഡിസ്പെൻസറിൽ ലഭ്യമാകും. പഞ്ചകർമ്മ ചികിത്സ പൊതുജനങ്ങൾക്കായുള്ള യോഗ...

Read More >>
അപ്ടീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

Jan 29, 2023 08:25 PM

അപ്ടീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

ആരക്കുന്നത്ത് പുതിയതായി കമ്പനി നിർമ്മിച്ച വിജു എബ്രഹാമിനെ യൂണിയൻ ആദരിച്ചു. ആപ്റ്റീവ് എച്ച് .ആർ ജനറൽ മാനേജർ മനോജ് കുമാർ പി.ആർ, പ്ലാന്റ് മാനേജർ...

Read More >>
പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

Jan 28, 2023 09:14 PM

പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

സമീപ സ്റ്റേഷനുകളിൽ നിന്നും ബാക്ക് ഫീഡ് ചെയ്ത് വിതരണം നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ഏതെങ്കിലും രീതിയിൽ സാങ്കേതിക...

Read More >>
മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

Jan 28, 2023 08:36 PM

മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

സിപിഐ നേതാക്കളായിരുന്നു പി.ടി ഏലിയാസ്, എം.ജി രാമചന്ദ്രൻ എന്നിവരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സിപിഐ നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത്...

Read More >>
സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

Jan 27, 2023 08:49 PM

സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ' ഉദ്ഘാടനം...

Read More >>
തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം

Jan 27, 2023 08:29 PM

തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം

സ്കൂളിലെ റിട്ട. സംസ്കൃത അദ്ധ്യാപകൻ പരേതനായ കാഞ്ഞിരമറ്റം എഴുമായിൽ പരേതനായ ശങ്കരപണിക്കർ സാർ സ്മാരക പുരസ്ക്കാരവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും...

Read More >>
Top Stories


GCC News