ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

 ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
Apr 7, 2025 09:06 PM | By Amaya M K

മംഗളൂരു: (piravomnews.in) ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങിനെ: 2022 ൽ ഇര വിഷാദരോഗത്തിന് അടിമയായിരുന്നു. സഹോദരീ ഭർത്താവിന്റെ ഉപദേശപ്രകാരം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയി. അവിടെനിന്ന് കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുൽ കരീം യുവതിയെ കാണുകയും ആരോ അവർക്ക് മന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു.

മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു.

എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയിൽ നിന്ന് 55,000 രൂപ കൈപ്പറ്റിയെന്നും അവർ നൽകിയ പരാതിയിലുണ്ട്.

ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദം ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഉസ്താദ് ആണെന്ന് നടിച്ച് ഇയാൾ സമാനമായ രീതിയിൽ മറ്റ് പലരെയും വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.

Man arrested for torturing and extorting money from a depressed woman under the guise of treatment

Next TV

Related Stories
മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു

Apr 7, 2025 09:21 PM

മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു...

Read More >>
കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

Apr 7, 2025 09:18 PM

കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടിആവശ്യപ്പെടുമെന്ന് കസബ...

Read More >>
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

Apr 7, 2025 09:11 PM

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ‌...

Read More >>
വാഹനത്തിനകത്ത് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Apr 7, 2025 12:46 AM

വാഹനത്തിനകത്ത് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ഉച്ചക്ക് ഒരു മണി മുതൽ പള്ളിക്ക് സമീപം വണ്ടി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാ‌‍‌ർ പറ‍ഞ്ഞു. രാത്രി നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ...

Read More >>
ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിർത്തി തർക്കം; ദമ്പതിമാർ അറസ്റ്റിൽ

Apr 7, 2025 12:31 AM

ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിർത്തി തർക്കം; ദമ്പതിമാർ അറസ്റ്റിൽ

വാഹനം അതിവേഗത്തിലായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ചിറ്റയം ഗോപകുമാർ, ഗൺമാൻ, ഡ്രൈവർ എന്നിവരുമായി ആദിത്യനും...

Read More >>
മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

Apr 7, 2025 12:23 AM

മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പിന്നീട് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മധ്യവയസ്‌ക നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഇവരെ അനുനയിപ്പിക്കുകയും പീഡനശ്രമം...

Read More >>
Top Stories

News Roundup