കടുത്തുരുത്തി: നവോത്ഥാന ചരിത്രത്തിൽ ലോകത്തിലെ ഇതിഹാസ പുരുഷനായിരുന്നു മന്നത്ത് പത്മനാഭനെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ ഡോ കെ പി നാരായണപിള്ള പറഞ്ഞു. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നടത്തി വരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ കരയോഗതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു. 1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ബൃഹദ് പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നതെന്ന് യൂണിയൻ ചെയർമാൻ പറഞ്ഞു. നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. യൂണിയൻ വൈസ് ചെയർമാൻ പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എൻ എൻ സുരേഷ് കുമാർ , എൻ എസ് എസിന് ദാനമായി നൽകിയ 5 സെൻ്റ് സ്ഥലം ഭൂരഹിതനായ ഗോപാലകൃഷ്ണൻ നായർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ കൈമാറി. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ സർവ്വീസ് പ്രചരണാർത്ഥമുള്ള വരിസംഖ്യ ഏറ്റു വാങ്ങി. പ്രതിനിധി സഭാംഗം ശ്രീവത്സൻ, യൂണിയൻ ഭാരവാഹികളായ എൻ മധു, വി കെ ശ്രീകുമാർ, എസ് വി സുരേഷ്കുമാർ, എസ് മുരുകേശ്, കരയോഗം വൈസ് പ്രസിഡൻ്റ് കെ ആർ ദീപു കുമാർ, സുഷമ ജയകുമാർ, എസ് മായാദേവി, രവീന്ദ്രനാഥൻ നായർ, അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം ജിഷ്ണു പ്രതാപ്,. മിഴാവ് കലാമണ്ഡലം രവിശങ്കറും നേതൃത്വത്തിൽ ചാക്യാർകൂത്ത് നടന്നു.
Mannam is an epic man in Renaissance history; Dr KP Narayanapillai.