തിരുമാറാടി.... തിരുമാറാടിയിൽ കുറ്റികാടുകൾക്ക് തീ പിടിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡ് ഒലിപ്പാടിയില്‍ എംവിഐപി മെയിൻ കനാൽ സൈഡിലുള്ള കുറ്റി കാടുകൾക്ക് ആണ് തീ പിടിച്ചത്.
തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൂന്നാം വാർഡ് മെമ്പർ സുനി ജോൺസൻ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു കൂത്താട്ടുകുളത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി തീ കൂടുതൽ സ്ഥലത്തേക്ക് പടരാതെ അണച്ചു.
കൃഷി ആവശ്യങ്ങൾക്കായി കനാലിൽ നിന്നു വെള്ളം കൊണ്ടുപോകാൻ ഉപയോഗിച്ചു കൊണ്ടിരുന്ന 30 മീറ്ററോളം ഹോസ് കത്തി നശിച്ചു. നിയസുദീൻ എസ്, അഭിഷേക് പി എച്ച്, ശ്രീനിവാസ് കെ കെ, മനോജ് എം, ഷിജു എസ്, റിയാസ് കെ എം എന്നിവരടങ്ങിയ ഫയർ ഫോഴ്സ് സംഘമാണ് തീ അണക്കുന്നതിന് നേതൃത്തം നല്‍കിയത്.
The bushes caught fire in Thirumaradi