കളമശേ രി : (piravomnews.in)ഏലൂർ നഗരസഭ 23–--ാം വാർഡിൽ പാലപ്പറമ്പിൽ മീനാക്ഷിയമ്മ, മകന്‍ കേട്ടേത്ത് രാജേന്ദ്രപ്രസാദിന്റെ സ്മരണാര്‍ഥം കൈമാറിയ സ്ഥലത്ത് നിർമിച്ച സ്മാർട്ട് അങ്കണവാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
3.40 സെന്റാണ് അങ്കണവാടിക്കായി മീനാക്ഷിയമ്മ നഗരസഭയ്‌ക്ക് നൽകിയത്. ഏലൂർ നഗരസഭ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ 870 ചതുരശ്രയടിയിൽ സ്മാർട്ട് അങ്കണവാടിയും ചുറ്റുമതിലും നിർമിച്ചത്. നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി.
രാജേന്ദ്രന്റെ സഹോദരൻ സന്തോഷ് മുഖ്യാതിഥിയായി. അങ്കണവാടിയിൽ എയർകണ്ടീഷൻ സൗകര്യമൊരുക്കിനൽകുമെന്ന് സന്തോഷ് പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് 22, 23 വാർഡുകളിലെ അങ്കണവാടി കുട്ടികൾക്കായി 40 പുസ്തകങ്ങളടങ്ങിയ സെറ്റ് മന്ത്രിക്ക് കൈമാറി.
ഏലൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി എ ഷെറീഫ്, വി എ ജെസി, നിസി സാബു, കെ എ മാഹിൻ, ഐസിഡിഎസ് സൂപ്പർവൈസർ കെ ജി രാജി തുടങ്ങിയവർ സംസാരിച്ചു
#Smart #Anganwadi #came up in #memory of #RajendraPrasad