ആലുവ : (piravomnews.in) പഴമയുടെ പ്രൗഢി നിലനിര്‍ത്തി ആധുനിക സൗകര്യങ്ങളോടെ ആലുവ പാലസ് സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ അനുവദിച്ച 6.36 കോടി രൂപ ചെലവിലാണ് നവീകരണം.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി) നവീകരണച്ചുമതല. മൂന്ന് വിഐപി മുറികള്‍ ഉള്‍പ്പെടെ 13 മുറികളും ഹാളുമാണ് പഴയ പാലസ് കെട്ടിടത്തിലുള്ളത്.
നവീകരണ പ്രവർത്തനങ്ങൾക്കായി 2017ൽ അടച്ച പാലസ് കെട്ടിടത്തിന് 2018ലെ പ്രളയത്തില്‍ വലിയ നാശമുണ്ടായി. പഴയ പാലസ് മന്ദിരം നവീകരിക്കുന്നതോടൊപ്പം പുതിയമന്ദിരവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉണ്ടായിരുന്നെങ്കിലും ഹെറിറ്റേജ് ആര്‍ക്കിടെക്ച്ചറുടെ പരിശോധനയെ തുടര്‍ന്ന് ഉപേക്ഷിച്ചു.
ആലുവയിൽ പെരിയാറിന്റെ തീരത്ത് നിര്‍മിച്ച ആലുവ പാലസ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്നു. ഒരുവർഷംകൊണ്ട് നവീകരണം പൂർത്തിയാക്കും.
#Renovation of #AluvaPalace #Guest #House #soon