കൊച്ചി : (piravomnews.in) അനാചാരങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ആർജവം പുതുതലമുറയിലെ പെൺകുട്ടികൾ നേടിയിട്ടുണ്ട്.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽനിന്ന് തുടച്ചുനീക്കപ്പെടേണ്ടതാണെന്നും ശാസ്ത്രബോധവും യുക്തിചിന്തയ്ക്കുമൊപ്പം വ്യക്തികൾ തമ്മിൽ പരസ്പരസ്‌നേഹവും വിശ്വാസവും ഉണ്ടെങ്കിൽമാത്രമേ സുഖകരമായ കുടുംബജീവിതം ഉണ്ടാകുവെന്നും വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
വനിതാ കമീഷന്റെ എറണാകുളം മധ്യമേഖലാ ഓഫീസിൽ സംഘടിപ്പിച്ച ജില്ലാ അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ. വിവാഹം കഴിഞ്ഞ് 40 വർഷമായ ദമ്പതികളുടെ പരാതിയും അദാലത്തില്‍ കമീഷനു ലഭിച്ചു.
ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി അയച്ചു.
ആകെ 18 കേസ് പരിഗണിച്ചു. കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി എന്നിവർ കേസുകൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ, കൗൺസിലർ ടി എം പ്രമോദ് എന്നിവർ പങ്കെടുത്തു.
#Superstitions and #superstitions must be #eradicated: #Women'sCommission