പള്ളുരുത്തി : (piravomnews.in) പനങ്ങാട് ജനകീയ സംഘാടകസമിതിയും ശ്രുതി പനങ്ങാടും ചേർന്ന് സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരത്തിൽ മോർണിങ് വാക്കേഴ്സ് പനങ്ങാട് സ്പോൺസർ ചെയ്‌ത ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി.
പി കെ രാജൻ പുൽപ്പറ മെമ്മോറിയൽ ട്രോഫിയും 22,222 ക്യാഷ് അവാർഡുമാണ് സമ്മാനം. പാർക്ക് വേ സ്പോർട്സ് കൊച്ചി സ്പോൺസർ ചെയ്ത അലയൻസ് എളമക്കര രണ്ടാംസ്ഥാനം നേടി. 17,171 രൂപയും ട്രോഫിയുമാണ് സമ്മാനം.
പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി മൂന്നാംസ്ഥാനക്കാരായി. ചേപ്പനം ബോയ്സ് സ്പോൺസർ ചെയ്ത ഫ്രണ്ട്സ് തൃശൂർ നാലാംസ്ഥാനം നേടി.
പി പി രാജു പുളിയമ്പള്ളി സ്മാരക ട്രോഫിയും 8888 രൂപ ക്യാഷ് അവാർഡുമാണ് സമ്മാനം. പനങ്ങാട് വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടന്ന മത്സരം കേരള സ്‍പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ്‍ യു ഷറഫലി ഉദ്ഘാടനം ചെയ്തു.
കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‍ കെ പി കാർമലി, ടി ആർ രാഹുൽ, അഫ്സൽ നമ്പ്യാരത്ത്, ജോസ് വർക്കി, മിനി അജയഘോഷ് എന്നിവർ സംസാരിച്ചു.
#NewStar #Mariad #Malappuram won the #irst #position in the #All-Kerala tug-of-war #competition