#arrested | സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇന്നോവ കാർ തട്ടിയെടുത്തയാളെ പിന്തുടർന്ന്‌ പിടികൂടി അങ്കമാലി പൊലീസ്‌

#arrested | സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇന്നോവ കാർ തട്ടിയെടുത്തയാളെ പിന്തുടർന്ന്‌ പിടികൂടി അങ്കമാലി പൊലീസ്‌
Apr 17, 2024 05:53 AM | By Amaya M K

അങ്കമാലി : (piravomnews.in) കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇന്നോവ കാർ തട്ടിയെടുത്തയാളെ പിന്തുടർന്ന്‌ പിടികൂടി അങ്കമാലി പൊലീസ്‌.

മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദീനെയാണ്‌ (43) പൊലീസ് പിടികൂടിയത്‌. സ്റ്റേഷനിൽ സൂക്ഷിച്ച വാഹനം 15ന് രാത്രി 10 ഓടെ സ്പെയർ കീ ഉപയോഗിച്ച് ഇയാൾ സ്റ്റേഷൻ വളപ്പിൽനിന്ന്‌ ഓടിച്ചുപോകുകയായിരുന്നു.

കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഒരു പൊലീസ്‌ ഉദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് കുതിച്ചു. ഇതോടെ പൊലീസ് പിന്തുടർന്നു.

പുതുക്കാട്ട് ഹൈവേയിൽനിന്ന് ഇടറോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പൊലീസിന്റെ സഹായത്തോടെ ഒരുമണിക്കൂറിനുള്ളിൽ തടഞ്ഞ്‌ കസ്റ്റഡിയിലെടുത്തു. 13ന്‌ എംസി റോഡിൽ തമിഴ്നാട്ടുകാരുമായിട്ടുണ്ടായ തർക്കത്തെ തുടർന്നാണ്‌ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്‌.

മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഓൺലൈനിൽ കണ്ട് തമിഴ്നാട്ടുകാർ കേരളത്തിൽ വരികയും രണ്ടേകാൽ ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോകുകയും ചെയ്തു. ബാക്കി തുക കൊടുക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു.

ഈ വാഹനം തമിഴ്നാട്ടിൽനിന്ന് മോഷണം പോയി. അടുത്തകാലത്ത് ഇന്നോവ വിൽപ്പനയ്ക്കെന്ന പരസ്യം ഓൺലൈനിൽ കണ്ട്‌ തമിഴ്നാട്ടുകാർ വീണ്ടും ബന്ധപ്പെട്ടു. എംസി റോഡിൽ വാഹനവുമായി സംഘം എത്തി. നേരത്തേ സ്വിഫ്റ്റ് കാർ കൊടുത്ത സംഘം തന്നെയാണ്‌ വീണ്ടുമെത്തിയത്‌.

അത് അറിഞ്ഞുതന്നെയാണ് ഇവരെ സമീപിച്ചതെന്ന് തമിഴ്നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ ബഹളമായതോടെ വാഹനവും ആളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിൽ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇന്നോവയാണ് സംഘാംഗം ഓടിച്ചുകൊണ്ടുപോയത്. ഇൻസ്പെക്ടർ പി ലാൽകുമാർ, എസ്ഐ എൻ എസ് റോയി, സിപിഒ അജിത തിലകൻ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്‌.

#Angamaly #police chased and #arrested the person who stole the Innova car kept in the #station #premises

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
News Roundup






https://piravom.truevisionnews.com/