#Supply co ഇലഞ്ഞി..... അവശ്യസാധനങ്ങളുടെ ദൗർലഭ്യം; ഇലഞ്ഞി സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ ധർണ്ണ നടത്തി.
ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.സബ്സിഡി നിരക്കിൽ ലഭിക്കേണ്ട നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു നടത്തിയ ധർണ്ണ അഡ്വ: അന്നമ്മ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജി.ഷിബു അദ്ധ്യക്ഷത വഹിച്ചു. പി.കെ.പ്രതാപൻ, റ്റി.ജി. കുട്ടപ്പൻ, ഷേർളി ജോയി, സുജിത സദൻ, ബിജു തങ്കപ്പൻ, റ്റി.ജെ സ്കറിയ, എം.ആർ.വിശ്വനാഥൻ, സണ്ണി സെബാസ്റ്റ്യൻ, സിജുമോൻ ജോസഫ് എന്നിവർ സംസാരിച്ചു.
Scarcity of essential commodities; Ilanji Supplyco staged a dharna in front of the Maveli store.