#keralaschoolkalolsavam2025 | സർഗ്ഗവേദിയെ സമ്പന്നമാക്കി ഓമനക്കുട്ടി ടീച്ചർ

#keralaschoolkalolsavam2025 | സർഗ്ഗവേദിയെ സമ്പന്നമാക്കി ഓമനക്കുട്ടി ടീച്ചർ
Jan 7, 2025 04:30 PM | By Jobin PJ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിന് മാറ്റ് കുട്ടി പ്രശസ്ത സംഗീത അദ്ധ്യാപികയും ഗായികയുമായ ഓമനക്കുട്ടി ടീച്ചർ. പുത്തരിക്കണ്ടം മൈതാനത്തെ സർഗ്ഗവേദിയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കലോത്സവത്തെ ജനകീയ മഹോത്സവത്തോടുപമിച്ച ടീച്ചർ തൻ്റെ പഴയ കാല കലോത്സവ ഓർമ്മകളും പങ്കുവച്ചു.

മത്സരങ്ങൾക്കതീതമായി വിദ്യാർത്ഥികൾ അഭിരുചിയും കഠിനാധ്വാനവും തുടരണമെന്നും സ്ഥാനമാനങ്ങൾക്കും പാരിതോഷികങ്ങൾക്കും അതീതമായ കാഴ്ചപ്പാട് കുട്ടികൾ വളർത്തിയെടുക്കണമെന്നും ടീച്ചർ പറഞ്ഞു. ശാസ്ത്രീയ സംഗീതത്തിലെ മനോധർമ്മ ശൈലിയുടെ ആവശ്യകതയെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു. അകാലത്തിൽ മൺ മറഞ്ഞതും ഇല്ലാതാകുന്നതുമായ വിവിധ കലാരൂപങ്ങളെ നിലനിർത്താൻ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ടീച്ചർ പറഞ്ഞു. ഓമനക്കുട്ടി ടീച്ചറെ കൂടാതെ പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേൽ, കഴക്കൂട്ടം എംഎൽഎയും കലോത്സവ ഭക്ഷണ കമ്മിറ്റി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ അൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Aumanakutty teacher enriched Sargavedi

Next TV

Related Stories
#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ.

Jan 8, 2025 05:02 PM

#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ദിനമായ ഇന്ന് പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ്...

Read More >>
63 മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

Jan 8, 2025 04:32 PM

63 മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്....

Read More >>
ശുചീകരണത്തിനിടെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ അകപ്പെട്ട് യുവാവ്.

Jan 8, 2025 03:44 PM

ശുചീകരണത്തിനിടെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ അകപ്പെട്ട് യുവാവ്.

12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ മുകളിലിരുന്ന അഞ്ച് ഇഞ്ച് കനവും നാലടി വീതിയും നാലടി നീളവും ഉള്ള കോൺക്രീറ്റ് സ്ലാബ് മുകളിൽ...

Read More >>
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 03:05 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

കുട്ടികാലം മുതൽ മിമിക്രിയിൽ താല്പര്യം പ്രകടിപ്പിച്ച നിഷാൻ മൂന്ന് വർഷമായി ഷൈജു പേരാമ്പ്രയ്ക്ക് കീഴിൽ പരിശീലനം നേടുന്നുണ്ട്....

Read More >>
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 02:59 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

ഴിഞ്ഞ തവണ ജില്ലാതല മത്സരത്തിൽ ഇതേ വിഷയം അവതരിപ്പിച്ച ആലിയ അവതരണ സമയത്ത് പ്രോപ്പർട്ടി ഉപയോഗിച്ചു എന്ന പേരിൽ മൂന്നാം സ്ഥാനത്തേക്ക്...

Read More >>
#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

Jan 8, 2025 02:53 PM

#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

നാലു വയസ്സുകാരിയുടെ ആറാം വിരലിന്റെ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തെ തന്റെ അഭിനയ മികവിലൂടെ കലോത്സവവേദിയിൽ...

Read More >>
Top Stories