കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഭാര്യയും കുട്ടികളും ബന്ധുവീട്ടിൽ പോയ സമയത്താണ് യുവാവ് ജീവനൊടുക്കിയത്. അമ്പായത്തോട് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ജീവനക്കാരനാണ് സബീഷ് കുമാർ. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
A young man was dead inside his house in Thamarassery.