നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് ‘ക്രാഡ് – ഐഡിയേറ്റർ പുരസ്‌കാരം’

വടകര : വീട്ടിലിരുന്ന് നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് പുരസ് കാരം ഏർപ്പെടുത്തി ജില്ലാപഞ്ചായത്ത് എഡ്യൂകെയർ പദ്ധതി. ഓൺലൈനായി നടക്കുന്ന ‘ക്രാഡ് – ഐഡിയേറ്റർ അവാർഡ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി ശിവാനന്ദൻ നിർവ്വഹിച്ചു. വിദ്യാർഥികൾക്ക് ശാസ്ത്ര-സാങ്കേതികവിദ്യ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് – എഡ്യൂ കെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയും ക്രാഡ് ഇന്നോവഷനും സംയുക്തമായി സങ്കടിപ്പിക്കുന്ന ‘ക്ര...Read More »

കോവിഡ് വ്യാപനം; വില്ല്യാപ്പള്ളിയിൽ ഇന്ന് 36 പേർക്ക് രോഗം

വടകര : വില്ല്യാപ്പള്ളി പഞ്ചായത്തിൽ വീണ്ടും കോവിഡ് വ്യാപനം. ഇന്ന് 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി 2147 , ടി.പി.ആര്‍15.31 % ജില്ലയില്‍ ഇന്ന് 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2400 പേര്‍ക്കാണ് രോഗം ബാധിച്ചത്.വിദേശത്തിന് നിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേര്ക്കും രോഗം സ്ഥിരീകരിച്ചു . 16170 പേരെ പരിശോധനക്ക് […] The post കോവിഡ് വ്യാപനം; വില്ല്യാപ്പള്ളിയി...Read More »

ഏറാമലയിൽ 33 പേർക്ക് കോവിഡ്

ഏറാമല : ഏറാമലയിൽ 33 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. വില്ല്യാപ്പള്ളിയിൽ രോഗികൾ കുറഞ്ഞു. ദിവസങ്ങൾ നീണ്ടു നിന്ന ആശ്വാസ വാർത്തകൾക്കൊടുവിൽ തൂണേരി പഞ്ചായത്തിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 40 പേർക്ക് . ജില്ലയില്‍ ശനിയാഴ്ച 2113 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ […] The post ഏറാമലയിൽ 33 പേർക്ക്...Read More »

കുട്ടികളുടെ വിഭാഗം റിട്ടയർഡ് പ്രൊഫസർ ഡോ. ബാബു ഫ്രാൻസിസ് വടകര ആശ ഹോസ്പിറ്റലിൽ

നാദാപുരം : കോഴിക്കോട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗം റിട്ടയർഡ് പ്രൊഫസർ ഡോ. ബാബു ഫ്രാൻസിസ് വടകര ആശ ഹോസ്പിറ്റലിൽ പുതുതായി ചാർജ് എടുത്തിരിക്കുന്നു. മുൻ‌കൂർ ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും വിളിക്കുക 0496 266 4000, 7034 664 001 The post കുട്ടികളുടെ വിഭാഗം റിട്ടയർഡ് പ്രൊഫസർ ഡോ. ബാബു ഫ്രാൻസിസ് വടകര ആശ ഹോസ്പിറ്റലിൽ first appeared on vatakaranews.in.Read More »

റേഷൻ കാർഡ് ഇനി വീട്ടിൽ നിന്നും പ്രിൻ്റ് ചെയ്ത് എടുക്കാവുന്നതാണ്

വടകര : പുതിയ റേഷൻ കാർഡ് ആവശ്യമായവർ വരുമാന സർട്ടിഫിക്കറ്റ്,വീട്ടു നമ്പർ കാണിക്കുന്ന ശരിയായ രേഖ എന്നിവ സഹിതം ഓൺലൈൻ അപേക്ഷയാണ് സമർപ്പിക്കേണ്ടത് . ഇവ അക്ഷയ കേന്ദ്രങ്ങളിൽ നിന്നോ വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർക്ക് വീട്ടിലിരുന്ന് തന്നെയും സമർപ്പിക്കാവുന്നതാണ് . ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷകൾ സപ്ലൈ ഓഫീസിൽ നിന്നും ബന്ധപ്പെട്ടവർ പരിശോധിച്ച് അംഗീകരിക്കുമ്പോൾ അപേക്ഷകൻ നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ .ടി . പി ഉപയോഗിച്ച് വീട്ടിലേ കമ്പ്യൂട്ടറിൽ നിന്നോ അക്ഷയ കേന്ദ്രത്തിൽ നിന്നോ നേരിട്ട് […] The post റേഷൻ ...Read More »

വടകരയിലെ ചായക്കടയുടമയുടെ മരണം; സാമ്പത്തിക പ്രതിസന്ധിമൂലമെന്ന്‍ സുഹൃത്തുക്കള്‍

വടകര : വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. വടകര മേപ്പയിൽ ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണൻ. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു.എന്നാൽ ഉച്ചയോടെ കാണാതായി. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയിൽ തൂങ്ങി മരിച്ച നിലയി...Read More »

പ്രകാശൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും; വൈദ്യുതി വകുപ്പ് പരിശോധനയും ഇന്ന്

വടകര : സർവീസ്‌ വയറിൽ തട്ടിയ തെങ്ങിൻകമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കൃഷിപ്പണിക്കിടെ തൊഴിലാളി മരിച്ച പ്രകാശിൻ്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ട് വളപ്പിൽ സംസ്ക്കരിക്കും. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഇന്നിവിടെ പരിശോധന നടത്തും. മേമുണ്ട പല്ലവി സ്റ്റോപ്പിനുസമീപം ഒറ്റപ്പിലാക്കൂൽ പ്രകാശൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചതെങ്കിലും വൈകീട്ട് ഇൻക്വസ്റ്റ് നടത്തുന്ന വേളയിലാണ് വൈദ്യുതാഘാതമേറ്റതായി മനസ്സിലായത്. പോസ്റ്റ്‌ മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറ...Read More »

ആമ്പുലൻസുമായി എത്തിയപ്പോൾ കോവിഡ് രോഗികളെ കൂട്ടത്തോടെ കാണാനില്ല

വടകര : പഞ്ചായത്ത് ഡി.സി.സി.യിലേക്ക് മാറ്റാൻ ആമ്പുലൻസുമായി എത്തിയപ്പോൾ കോവിഡ് രോഗികളെ കൂട്ടത്തോടെ കാണാനില്ല. ചോമ്പാല ഹാർബറിൽ മത്സ്യത്തൊഴിലാളികളായ 15 ഒഡിഷ സ്വദേശികൾ കോവിഡ് നിരീക്ഷണത്തിലിരിക്കെ നാടുവിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് സെക്രട്ടറിയും ഇവരുടെ താമസസ്ഥലത്തെത്തി അന്വേഷണം നടത്തി കെട്ടിടത്തിൽ താമസസൗകര്യമില്ലന്ന് കണ്ട് കെട്ടിട ഉടമക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. തൊഴിലാളികൾക്ക് ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുകയും ...Read More »

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും;ചോമ്പാലിൽ നിന്ന് കടലിൽ പോകാൻ വൈകും

വടകര : അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം ശനിയാഴ്ച അർധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് പോകും. എന്നാൽ ചോമ്പാലിൽ നിന്ന് കടലിൽ പോകാൻ വൈകും . ജില്ലയിലെ ഹാർബറുകളിൽ പുതിയാപ്പ, ബേപ്പൂർ എന്നിവിടങ്ങളിൽനിന്ന് കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ബോട്ടുകൾ കടലിലേക്ക് പോകുന്നത്. ചോമ്പാൽ, കൊയിലാണ്ടി ഹാർബറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനാൽ കടലിൽപോകുന്നത് വൈകാൻ സാധ്യതയുണ്ട്. ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ കർശന നിയന്ത്രണത്തിലാണ് അനുമതി നൽകുന്നത്. കടലിൽപോകുന്നതിന് മുന്നോടിയായി മത്സ...Read More »

പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് അട്ടിമറിക്കെതിരെ സായാഹ്ന ധർണ്ണ

വടകര : ഹൈന്ദവ സമൂഹത്തെ കേരള സർക്കാർ അവഗണിക്കുന്നുവെന്നും, കേന്ദ്ര സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിനായ് അനുവദിച്ച ഫണ്ട് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കായ്‌ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കർമ്മസമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണാ സമരം നടത്തി. വടകര പുതിയ ബസ്റ്റാൻന്റിൽ നടന്ന പരിപാടിയിൽ ഹിന്ദു ഐക്യവേദി വടകര താലൂക്ക് പ്രസിഡന്റ് കെ.സി.വിജയൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബാബു പൂതംപാറ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി...Read More »

More News in vatakara
»