News Section: തിരുവാക്കുളം

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

September 16th, 2020

തൊടുപുഴ: റോഡിലൂടെ നടന്നുപോയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് (36) അറസ്റ്റിലായത്. സെപ്റ്റംബര്‍ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.

Read More »

തിരുവാങ്കുളത്ത് വീതികൂടിയ തോട് ചെറുതാക്കി കാനയാക്കി മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു

May 23rd, 2020

തിരുവാങ്കുളം :കരാറുകാരൻ  വീതികൂടിയ തോട് ചെറുതാക്കി കാനയാക്കി മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. തോടിന്റെ ബാക്കിഭാഗം മണ്ണിട്ടുമൂടാനായിരുന്നു നീക്കം. തിരുവാങ്കുളം അമ്പലം റോഡിലെ കുരിക്കനാട്ട്-മുക്കത്തുതാഴം തോടാണ് വീതികുറച്ച് കാന നിർമാണം തുടങ്ങിയത്. അനൂപ് ജേക്കബ് എം.എൽ.എ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയാണ് കാന നിർമിക്കുന്നത്. എന്നാൽ, നിലവിലുള്ള ഏകദേശം രണ്ടര മീറ്റർ തോടാണ്, ഒരു മീറ്ററാക്കി ചുരുക്കി കാനയാക്കി നിർമിക്കാൻ തുടങ്ങിയത്. ഇത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നു...

Read More »

കുംഭപ്പിള്ളി ഭഗവതീക്ഷേത്രത്തിലെ മീനപ്പൂരത്തിന്റെ അതിവിശിഷ്ട ചടങ്ങായ ‘പൂരമിടി’ നടത്തി

April 7th, 2020

തിരുവാങ്കുളം : കുംഭപ്പിള്ളി ഭഗവതീക്ഷേത്രത്തിലെ മീനപ്പൂരത്തിന്റെ അതിവിശിഷ്ട ചടങ്ങായ ‘പൂരമിടി’ നടത്തി. 10 വയസ്സിൽ താഴെയുള്ള ബാലികമാർ 7 ദിനം വ്രതമെടുത്ത്, കോടിമുണ്ട് ഉടുത്ത് ഭഗവതിക്ക്‌ മുന്നിൽ അർപ്പിക്കുന്ന പ്രധാന വഴിപാടായിരുന്നു പൂരമിടി. ഭക്തജനസാന്ദ്രമായി നടത്താറുള്ള ചടങ്ങ് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാന ചടങ്ങു മാത്രമായാണ് നടത്തിയത്. തന്ത്രി പുലിയന്നൂർ അനിയൻ തിരുമേനിയുടെ നിർദേശപ്രകാരം, മേൽശാന്തി കൃഷ്ണരാജ് തന്നെയാണ് ഉരലിൽ ഉലക്കകൊണ്ട് ഉണക്കലരിയും പച്ചമഞ്ഞളും പൂക്കിലയും ഇടിച്ച് തൂശനിലയിൽ നിരത്തിയ പ്ലാവിലക്കുമ്പിളിൽ ന...

Read More »

പലിശരഹിത വായ്‌പ നൽകാൻ ഒരുങ്ങി മാമല സർവീസ് സഹകരണ ബാങ്ക്

April 7th, 2020

തിരുവാങ്കുളം : കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ മാമല സർവീസ് സഹകരണ ബാങ്കിൽനിന്ന്‌ അംഗങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി പലിശരഹിത വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡൻറ് ബിജു തോമസ് അറിയിച്ചു.

Read More »

പാലിയേക്കര ടോൾ അവസാനിക്കണം – കാനം

August 1st, 2019

തൃശൂർപാലിയേക്കരയിൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ടോൾ പ്ലാസയുടെ പത്തു കിലോമീറ്ററിൽ താമസിക്കുന്നവർക്ക് സൗജന്യ പാസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് എഐവൈഎഫ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശവാസികൾക്ക് സൗജന്യ പാസ് നിഷേധിച്ച നടപടിയ്‌ക്കെതിരെ ജനരോഷം ശക്തമാണ്. ഇതു തിരിച്ചറിഞ്ഞാണ് എഐവൈഎഫ്സമരം ഏറ്റെടുത്തത്. സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. സമരം ഉദ്ഘാടനം ചെയ്യാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം ...

Read More »

സ്പാനിഷ് ഇന്ത്യൻ താരം.. !

July 26th, 2019

ബാംഗ്ലൂർ : സ്പാനിഷ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻതാരമാകാനൊരുങ്ങുകയാണ് നമ്മുടെ ബ്രിഷ്തി ബാഗ്ചി. ബാംഗ്ലൂർ ആസ്ഥാനമായ ഫുട്ബോളറാണ്. കഴിഞ്ഞ വർഷം മാഡ്രിഡ് ക്ലബായ ഫെമിനോയിൽ ട്രയൽസിൽ പങ്കെടുത്ത താരത്തെ പ്രകടനമികവ് പരിഗണിച്ചാണ് റിസർവ് ടീമിൽ ഉൾപ്പെടുത്തിയത്.. ഓഗസ്റ്റ് അഞ്ചിന് ദൃഷ്ടി ടീമിനൊപ്പം ചേരും.

Read More »

തല്ല് കിട്ടില്ലെന്ന് കരുതി ആരും സമരത്തിന് പോകണ്ട…

July 26th, 2019

കൊച്ചി:തല്ല് കിട്ടില്ലെന്ന് കരുതി ആരും സമരത്തിന് പോകരുതെന്നും അതെല്ലാം സമരത്തിന്റെ ഭാഗമാണെന്നും മന്ത്രി എ കെ ബാലൻ.. കൊച്ചിയിലെ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം എൽ ഏക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . പോലീസിന് ജില്ലയിലെ എംഎൽഎയെ അറിയില്ലേ എന്ന് മന്ത്രിസഭായോഗത്തിൽ സി പി ഐ മന്ത്രിമാർ ചോദിച്ചപ്പോഴും ബാലന്റെ പ്രതികരണം രൂക്ഷമായിരുന്നു..

Read More »

പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃഭൂമി – വികെസി യുടെ പുരസ്കാരം

March 20th, 2019

പിറവം : എറണാകുളം ജില്ലയിലെ സ്കൂളുകളുടെ 2018- 19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് മാതൃഭൂമി - വികെസി ഏർപ്പെടുത്തിയ 'നന്മവിദ്യാലയ പുരസ്കാരം'ഈ വർഷവും പിറവം സെന്റ് ജോസഫ്സ് ഹെെസ്കൂൾ നേടി. മാതൃഭൂമിയുടെയും വികെസിയുടെയും ഉന്നത പ്രതിനിധികൾ സംബന്ധിച്ച സമ്മേളനത്തിൽ സാഹിത്യ നായകൻ പ്രൊഫസർ എം കെ സാനു മാഷിൽ നിന്ന് പ്രശംസാപത്രവും ക്യാഷ് അവാർഡും സ്വീകരിച്ചു ശ്രേഷ്ഠമായ കാര്യക്ഷമത, നേതൃത്വപാടവം, അനുകരണീയമായ പ്രവർത്തനങ്ങൾ എന്നിവയായിരുന്നു മാനദണ്ഡം. സെന്റ് ജോസഫ്സ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജീവസുറ്റ ജീവകാരുണ്യ പ്രവർത്തന...

Read More »

കേരളസംരക്ഷണ യാത്ര ” ക്ക് 27 നു വൈക്കീട്ടു 4 മണിക്ക് പിറവം വലിയ പള്ളി ഗ്രൗണ്ടിൽ സ്വീകരണം നൽകും

February 25th, 2019

പിറവം: സി പി ഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ നയിക്കുന്ന എൽ ഡി എഫ് ൻറെ തെക്കൻ മേഖലാ" കേരളസംരക്ഷണ യാത്ര " ക്ക് 27 നു വൈക്കീട്ടു 4 മണിക്ക് പിറവം വലിയ പള്ളി ഗ്രൗണ്ടിൽ സ്വീകരണം നൽകും .'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് യാത്രകളുടെ ലക്ഷ്യം ജാഥാ സ്വീകരണത്തിന് മുന്നോടിയായി കൊച്ചിൻ മൻസൂറിന്റെ ഗാനമേളയും ഉണ്ടാവും.

Read More »

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രദേശത്തു തീപ്പിടിത്തം

February 23rd, 2019

പിറവം: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രദേശത്തു തീപ്പിടിത്തം മൂലം കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. പുകശല്യത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. പനമ്പിള്ളി നഗർ, വൈറ്റില, മരട് എന്നിവടങ്ങളിലെ ജനങ്ങൾക്കാണ് പുകശല്യം മൂലം ശ്വാസതടസ്സം നേരിടുന്നത്. രാവിലെ നടക്കാനിറങ്ങിയവർക്കാണ് അസ്വസ്ഥത ആദ്യം അനുഭവപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യക്കൂന പൂർണ്ണമായും കത്തിയത് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയിട്ടുണ്ട്അട്ടിമറിയെന്ന് ആരോപണം, ബ്രഹ്മപുരത...

Read More »