സി.പി.ഐ.എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം ഓ.എൻ. വിജയൻ്റെ ഭാര്യ ബിന്ദു വിജയൻ അന്തരിച്ചു

മണ്ണത്തൂർ: ഈളക്കുന്നേൽ ബിന്ദു വിജയൻ (47) അന്തരിച്ചു. മുൻ തിരുമാറാടി ഗ്രാമപഞ്ചായാത്ത്‌ പ്രസിഡന്റും, സി.പി.ഐ.എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗവുമായ ഓ.എൻ. വിജയൻ്റെ ഭാര്യ ആണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സ്വാതന്ത്ര സമര സേനാനിയും , ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം എസ് അന്നമ്മ നിര്യാതയായി

തിരുമാറാടി : സ്വാതന്ത്ര സമര സേനാനിയും , ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം എസ് അന്നമ്മ (96 ) നിര്യാതയായി.  നെടുംപുറത്ത് ( ചെള്ളയ്ക്കൽ ) എൻ ഓ ചാക്കോയുടെ ഭാര്യ ആയിരുന്ന എം എസ് അന്നമ്മ  റിട്ട : അദ്ധ്യാപിക , മുൻ ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് (27 / 08 / 2021) വടകര മുത്തപ്പൻ പള്ളിയിൽ .മക...

ജില്ലയിൽ സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നു

എറണാകുളം: സർക്കാർ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും സഹകരണവും തേടുകയാണ് ജില്ലാ ഭരണകൂടം. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധതയും അനുകമ്പയുമുള്ളവരെ ഉള്‍പ്പെടുത്തി രൂപം നൽകുന്ന ജനകീയ സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍...

എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു

പിറവം:പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 22/ 8/ 2021 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ടി.എം.ജേക്കബ് ചാരിറ്റബിൾ & എക്സലൻസ് അവാർഡ് സൊസൈറ്റിയും, ഇലഞ്ഞി വിസാറ്റ് കോളേജുംചേർന്നാണ് അവാർഡ് നൽക...

തിരുമാറാടി പാടശേഖരത്തിന്റെ നീർച്ചാലുകളുടെ നവീകരണത്തിനായി 50 ലക്ഷം; അനൂപ് ജേക്കബ്

തിരുമാറാടി: പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മുട്ടത്തുമാക്കിൽ കമലമറ്റം പാടശേഖരത്തിന്റെ നീർച്ചാലുകളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയും, മണ്ണത്തൂർ മുണ്ടേലിത്താഴം ഭാഗത്തെ കർഷകർക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി എട്ട് ലക്ഷം രൂപയും അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ വാലി ജലസേചനപദ്ധതിയുടെ ഭാഗമായി കാഡ (CADA) പദ...

വാട്ടർ അതോർട്ടി യൂണിയൻ്റെ സംസ്ഥാന കമ്മറ്റിയംഗവും ,പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ നേതാവിന്റെ നാട്ടിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തിരുമാറാടി:പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുമാറാടി പഞ്ചായത്തിൻ്റെ ഒൻപതാം വാർഡിൽ തിരുമാറാടി കല്പകറോഡിലെ വാട്ടർ അതോറട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുവാൻ  തുടങ്ങിയിട്ട് രണ്ടുമാസത്തിലേറെ ആയി. ഇത് മൂലം ഒരു വർഷം മുൻപ് ടാർ ചെയ്ത റോഡും തകർച്ച നേരിടുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പല തവണയായി പ്രദേശവാസികൾ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കൂടിയായ  വാർഡ...

തിരുമാറാടിയിൽ മരം വീണ് വീട് തകർന്നു

തിരുമാറാടി: തിരുമാറാടി പഞ്ചായത്തിൽ കാറ്റത്ത്  മരം വീണ് വീടിനു കനത്ത നാശനഷ്ടം. ആറാം വാർഡിലെ മയിലാടുംപാറ പൊയ്ക്കാട്ടിൽ സന്തോഷിൻ്റെ വീട്ടിലേക്കാണ് മരം വീണത്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡൻ്റ് രമ മുരളിധര കൈമൾ , സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി .അനിൽ ചെറിയാൻ, സി.പി.ഐ (എം) ലോക്കൽ കമ്മറ്റിയംഗങ്ങളായ പ്രശാന്ത്പ്രഭാകരൻ സ.മനുമോഹൻ ആരോഗ്യ സ്റ്റാൻഡിംങ് കമ്മറ്റി ...

യു.ഡി.എഫ് പ്രവര്ത്തകന് മർദ്ദനം ഏറ്റ സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ചു

തിരുമാറാടി :യു.ഡി.എഫ് പ്രവര്ത്തകന് മർദ്ദനം ഏറ്റ സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ചു. കാക്കൂർ, കൂരാപ്പിള്ളി കുരിശ് കവലയിൽ വച്ച് കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതി യു.ഡി.എഫ് സജീവ പ്രവർത്തകനായ പുത്തൻപുരയ്ക്കൽ രാജേഷിനെ (രാജമണി )പട്ടാപ്പകൽ ആക്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ പോലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുമാറാടി മണ...

കുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിൽ എത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിന് എം എൽ എ യുടെ വാർഡിൽ ജേക്കബ് ഗ്രൂപ്പ് നേതാക്കളുടെ അവഹേളനം

തിരുമാറാടി: കുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിൽ യൂ ഡി എഫ്  നേതാക്കൻമാർ തമ്മിൽ ഏറ്റുമുട്ടി . തിരുമാറാടി പഞ്ചായത്തിലെ എട്ടാം വാർഡിലെ നാല് സെൻ്റ് കോളനിയിലെ ഉദ്ഘാടനതിന് എത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സജു മുടക്കാലിയിൽ നെ ജേക്കബ് ഗ്രൂപ്പ് നേതാവ് സോണി എബ്രഹാം എന്നയാൾ തടഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം ഇട്ടത്.ചേരിതിരിഞ്ഞ് പോർവിളി ആയതോടെ ക്...

തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കലാസാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു

കൂത്താട്ടുകുളം: തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച കലാസാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അധ്യക്ഷനായി. ജെസി ജോണി, കെ.ആർ. പ്രകാശൻ, സാജു ജോൺ, രമ മുരളീധര കൈമൾ, ടി.എ. രാജൻ, ബിജു തറമഠം, അനു ഏലിയാസ്, കെ. ജയദേവൻ എന്നിവർ പ്രസംഗിച്ചു.