News Section: പാമ്പാക്കുട

നാട്ടുകാർ റോഡ് സൈഡിൽ അപകടകരമായി നിന്ന മരം മുറിച്ച് മാറ്റി

June 4th, 2021

പാമ്പാക്കുട: പാമ്പാക്കുട - കിഴുമുറി റൂട്ടിൽ ഗവണ്മെന്റ് സ്കൂളിന് സമീപം പന്ത്രണ്ടാം വാർഡ്‌ പരിധിയിലെ റോഡ് സൈഡിൽ അപകടകരമായി നിലകൊണ്ടിരുന്ന തേൻതുള്ളി മരം ജനകീയ പങ്കാളിത്തത്തിൽ വെട്ടി മാറ്റി.  എൽദോ പി. ബാബു 2019 ൽ ഈ മരം വെട്ടിമാറ്റണം എന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഈ മഴക്കാലത്ത് ഈ മരം മറിഞ്ഞു വീണു അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൽദോ കഴിഞ്ഞ ദിവസംപഞ്ചായത്തിൽ അറിയിച്ചിരുന്നു .തുടർന്ന് പഞ്ചായത്ത് അധികൃതർ പി ഡബ്ല്യൂ ഡി എ ഇ  യെ വിളിച്ച് കാര്യം വിശദീകരിച്ച്   മരം വെട്ടി മാ...

Read More »

പാമ്പാക്കുടയിൽ മാനദണ്ഡങ്ങൾ ലംഘിച്ചു കോവിഡ് 19 വാക്സിൻ നൽക്കുന്നുവെന്ന് കളക്ടർക്ക് പരാതി

May 19th, 2021

പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിൽ മുൻഗണന മാനദണ്ഡങ്ങൾ ലംഘിച്ചു കോവിഡ് 19 വാക്സിൻ നൽക്കുന്നുവെന്ന് പരാതി.ഇതു സംബന്ധിച്ച്‌  സി.പി.ഐ.(എം )പാമ്പാക്കുട ലോക്കൽ കമ്മറ്റി എറണാകുളം ജില്ലാ കളക്ടർക്ക് പരാതി നൽകി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത് എന്ന് സെക്രട്ടറി പറഞ്ഞു. 13-)0 വാർഡിൽ നിന്നുമാണ് ഏറ്റവും കൂടുതൽ തിരിമറി നടക്കുന്നതായി പരാതിയുയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലം സ്വദേശിയായ ഒരാൾക്ക് പതിമൂന്നാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്സി...

Read More »

കുഞ്ഞൻ ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് അംഗീകരം ലഭിച്ച വിഷ്ണു ഉണികൃഷ്ണന് ജൻമ്മനാടിന്റെ ആദരവ്

October 21st, 2020

പാമ്പാക്കുട: കുഞ്ഞൻ ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് അംഗീകരം ലഭിച്ച വിഷ്ണു ഉണികൃഷ്ണന് ജൻമ്മനാടിന്റെ ആദരവ് . കോവിഡ് കാലത്തെ പരിശ്രമങ്ങളിൽ അഞ്ചു മില്ലിമീറ്റർ മാത്രം വ്യാസമുള്ള കുഞ്ഞൻ ചിത്രങ്ങൾ വരച്ചാണ്  ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം കിട്ടിയ ഓണക്കൂർ പൊൻമാടത്ത ഉണ്ണികൃഷ്ണന്റെ മകൻ വിഷ്ണു ഉണ്ണികൃഷ്ണന് ബി ജെ പി യുടെ നേത്രത്വത്തിൽ നാടിന്റെ ആദരം സമർപ്പിച്ചു . ബിജെപി പാമ്പാക്കുട പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാജൻ തച്ചാമറ്റത്തിൽ, രാജശേഖരൻ തമ്പി, സിജു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

Read More »

ചർച്ച് ആക്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭയിലെ വന്ദ്യ ബാർ യുഹാനോൻ റമ്പാൻ നിരാഹാര സമരം അനുഷ്ഠിക്കുന്നു

August 19th, 2020

പാമ്പാക്കുട: ചർച്ച് ആക്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭയിലെ വന്ദ്യ ബർ യുഹാനോൻ റമ്പാൻ നിരാഹാര സമരം അനുഷ്ഠിക്കുകയാണ്. എന്ന് രാവിലെ ആരംഭിച്ച സമരം തുടരുകയാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ വിശുദ്ധ പ്രാർത്ഥനയോടെ ആണ് സമരം ആരംഭിച്ചത്ത്. പിറമാടം ദയറായിൽ ആരംഭിച്ച നിരാഹാര സമരം ചർച്ച് ആക്ട് നടപ്പിലാക്കാതെ നിർത്തുകയില്ലയെന്നും,മരണം വരെ ആണ്  നിരാഹാര സമരം അനുഷ്ഠിക്കുക യെന്നും അറിയിച്ചു

Read More »

പാമ്പാക്കുട പഞ്ചായത്തിലെ പതിമൂന്നാം ‌ വാർഡിലെ ഒരു ചെറുപ്പക്കാരന് കോവിഡ് 19 ലക്ഷണത്തെതുടർന്ന് കൊച്ചി മെഡിക്കൽ കോളേജിലേക്കു മാറ്റി

July 6th, 2020

പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിലെ പതിമൂന്നാം ‌ വാർഡിലെഒരു ചെറുപ്പക്കാരന് കോവിഡ് 19 ബാധിച്ചതായി സംശയത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി വൈകുന്നേരത്തോടെ പരിശോധന ഫലം അറിയാം . എറണാകുളത്ത് ജോലി ചെയ്യവെ അവിടെ നിന്നുമാണ് രോഗം പിടിപെട്ടത് എന്ന് സംശയിക്കുന്നു.ഇയാൾ  കഴിഞ്ഞ ശനിയാഴ്ച(27-06-2020) വൈകുന്നേരം വീട്ടിൽ വരികയും തിങ്കളാഴ്ച (29-06-2020)വെളുപ്പിന് തിരിച്ചു പോകുകയും ചെയ്തിട്ടുള്ളതാണ്. ഇയാളുടെ സമ്പർക്ക പട്ടിക ഔദ്യഗിക പ്രഖ്യാപനത്തോടെ ഉണ്ടാകുവാനാണ് സാധ്യത. വൈകുന്നേരത്തോടെ രോഗം സ്ഥിതീകരിച്ചാൽ ഹോട്ട് സ്പോട് ആയി ...

Read More »

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മേന്മുറി സാംസ്കാരിക നിലയത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു

July 4th, 2020

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മേന്മുറി സാംസ്കാരിക നിലയത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. മേന്മുറി ലക്ഷം വീട് നിവാസികളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഒരു പൊതു ഇടം എന്നത്. 5 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അമ്മിണി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജെസ്സിജോണി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ ഓ.കെ കുട്ടപ്പൻ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീ NR...

Read More »

പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാസ്കുകൾ വിതരണം ചെയ്ത് പിറവം ബിജെപി പ്രവർത്തകർ

April 21st, 2020

മഹാമാരിയായ കൊറൊണ വൈറസ് പ്രതിരോധ പരിപാടിയിൽ ബിജെപി പിറവം നിയോജക മണ്ഡലം ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാസ്കുകൾ വിതരണം ചെയ്തു, നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്ത് , ജനറൽ.സെക്രട്ടറി എം.എസ്.കൃഷ്ണകുമാർ , ഉപാധ്യക്ഷൻ പി.എസ് അനിൽകുമാർ , പാമ്പാക്കുട പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് PR സോമൻ പാറയിൽ, ജന. സെക്രട്ടറി രാജൻ തച്ചാ മറ്റത്തിൽ എന്നിവർ നേതൃത്വം നല്കി..

Read More »

ലോക്ക് ഡൗണിലെ കിളി വാതിൽ വില്പനതടഞ്ഞു

April 21st, 2020

കോലഞ്ചേരി: ലോക്ക് ഡൗണിലെ കിളി വാതിൽ വില്പനതടഞ്ഞു. ബാറുകൾക്ക് ലോക്ക്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബെവ്ക്കോ ഷോപ്പുകളിലും ബാറുകളിലും മദ്യ വില്പന പരിപൂർണമായി തടഞ്ഞെങ്കിലും ചില ബാറുകളിൽ മദ്യ വില്പന സജീവമായിരുന്നു. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ മുന്നിൽ കണ്ട് ഇരട്ടി വിലയ്ക്കായിരുന്നു കച്ചവടം. പാമ്പാക്കുടയിലും ചാലക്കുടിയിലും മദ്യം വിറ്റ ബാർ മാനേജർമാരടക്കം പിടിയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ എക്സൈസ് സംഘമെത്തി ബാറുകളും മദ്യം സൂക്ഷിക്കുന്ന ഗോഡൗണും പൂട്ടി സീൽ ചെയ്തത്. കൗണ്ടറുകളിൽ ഇരുന്ന പൊട്ടിച്ച മദ്യക്കുപ്പികളടക്കം ഗോഡൗണിലേയ...

Read More »

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സാമ്പത്തിക സഹായം അനുവദിച്ചു

April 16th, 2020

പിറവം: സൗത്ത് ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ നിന്നും നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്ക് തുക അനുവദിച്ചു. ഇത് സംബന്ധിച്ച് നേരത്തെ മുനിസിപ്പൽ ചേംബർ സെക്രെട്ടറി കൂടിയായ പിറവം നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ് ബാങ്കിന് കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തുക അനുവദിക്കുകയായിരുന്നു. കൂടാതെ ചെയർമാന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം പിറവം നഗരസഭയോട് ചേർന്നുള്ള പഞ്ചായത്തുകൾക്ക് കൂടി ഫണ്ട് അനുവദിച്ചു. നിയോജകമണ്ഡലത്തിലെ മുളന്തുരുത്തി ഒഴികെയുള്ള 8 പഞ്ചായത്തും, കൂത്താട്ടുകുളം നഗരസഭയും ചേർത്ത് 9 തദ്ദേശ...

Read More »

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഈ നടപ്പ് വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

March 17th, 2020

പാമ്പാക്കുട : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡൻറ് ജെസ്സി ജോണി അവതരിപ്പിച്ചു അങ്കണവാടിയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അങ്കണവാടികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കൊണ്ട് സുദൃശ്യ 2020 എന്ന പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടം ഹൈടെക് അങ്കണവാടികളിൽ ആണ് പദ്ധതി നടപ്പിലാക്കുക, ഹൈടെക് അങ്കണവാടി പദ്ധതികൾ തുടരും, ഈ വർഷത്തോടെ ജില്ലയിൽ ഏറ്റവും കൂടുതൽ ഹൈ ടെക് അംഗൻവാടി ഉള്ള ബ്ലോക്ക് ആയി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മാറും. ഭിന്നശേഷി വിഭാഗക്കാരുടെ സ്കോളർഷി...

Read More »