News Section: മണീട്

സ്നേഹപന്തോലൊരുക്കി സി പി ഐ എം പ്രവർത്തകർ;കൂടുതലുള്ളത് കൊടുത്ത് ആവശ്യമുള്ളത് എടുക്കാം

June 15th, 2021

മണീട് :സ്നേഹപന്തോലൊരുക്കി സി പി ഐ എം പ്രവർത്തകർ,മൂന്നാം വാർഡ് മെമ്പർ ആഷ്‌ലി എൽദോ രണ്ടാഴ്ച്ച മുൻപ് തുടക്കം കുറിച്ച സ്നേഹപന്തൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു മണീട് ലോക്കൽ കമ്മിറ്റി.ആഷ്‌ലി എൽദോയുടെ പദ്ധതി ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു . കോ വിഡ് കാലത്ത് സാധാരണ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനു സി പി ഐ എം  മണീട് ലോക്കൽ കമ്മറ്റി ആരംഭിച്ച സ്നേഹ പന്തലിന്റെ ഉൽഘാടനം സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി സഖാവ് ഷാജു ജേക്കബ് നിർവഹിച്ചു.ജനങ്ങൾക്ക് ഇവിടെ നിന്നും സൗജന്യമായി സാധനങ്ങൾ ലഭ...

Read More »

ഒ.എൻ.വി പുരസ്കാരം നിരസിച്ച് തമിഴ് കവിയും ​ഗാനരചയിതാവുമായ വൈരമുത്തു

May 29th, 2021

ചെന്നൈ: ഒ.എൻ.വി പുരസ്കാരം നിരസിച്ച് തമിഴ് കവിയും ​ഗാനരചയിതാവുമായ വൈരമുത്തു. പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീറ്റു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ കടുത്തതോടെ പുരസ്കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്കാരം നിരസിക്കുന്നതായി അറിയിച്ചത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തന്നെയും ഒ.എൻ.വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി ത...

Read More »

മണീട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായിവിജയൻ ഉത്ഘാടനം ചെയ്തു

October 6th, 2020

പിറവം: നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി  സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി  പൂർണ്ണ പ്രവര്‍ത്തനസജ്ജമായ മണീട് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് രാവിലെ 11ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . അനൂപ് ജേക്കബ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ്, വൈസ് പ്രസിഡന്റ് വി.ജെ.ജോസഫ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുത്തു . നവകേരളം കര്‍മ്മ പദ്ധതിയുട...

Read More »

ലൈറ്റ്& സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരളായുടെ പിറവം മേഖല കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

August 11th, 2020

വീഡിയോ കാണാം.... മണീട്: ലൈറ്റ്& സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരളായുടെ ആഭിമുഖ്യത്തിൽ നിർദ്ധനയായ  പെൺകുട്ടിയുടെ വിവാഹ ചടങ്ങിന് രണ്ട് ലക്ഷം രൂപ ധനസഹായംനല്‌കി .മണീട് പഞ്ചായത്തിലെ യുവതിയുടെ ആഗസ്ത്  20ാം തീയതി നടക്കുന്ന വിവാഹ തിനാണ് ധനസഹായം കൈമാറിയത്ത് .പിറവം മേഖല കമ്മിറ്റി സ്വരൂപിച്ച 2 ലക്ഷം രൂപ പെൺകുട്ടിയുടെ അമ്മക്ക് ജില്ലാ പ്രസിഡണ്ട് കെഎവേണുഗോപാൽ കൈമാറി. പിറവംഎം എൽ എ അനൂപ് ജേക്കബ് ആശംസകൾ അർപ്പിച്ചു , മണീട് പഞ്ചായത്ത് പ്രസിഡന്റ്, ഭരണ സമതി അംഗങ്ങൾ, അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, കോട്ടയം ജില്ലാ സെക്രട...

Read More »

വിദ്യാർത്ഥിക്ക് വീട്ടിൽ വെളിച്ചവും ടെലിവിഷനും എത്തിച്ച് നാട്ടുകാർ

July 8th, 2020

മണീട് : നാടൊരുമിച്ചപ്പോൾ പുളിക്കമാലി ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്രീഹരിജിത്തിൻറെ വീട്ടിൽ വെളിച്ചവും ടെലിവിഷനും എത്തി. പുളിക്കമാലി ഗവ: ഹൈസ്കൂൾ, മണീട് ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി ഓൺലൈൻ ക്ലാസ്സിന് ആവശ്യമായ ടെലിവിഷനും എത്തിച്ചു നൽകിയത്. മണീട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാമ്പ്ര കവലയിലെ പലക്കോട്ട് ലക്ഷം വീട് കോളനിയിൽ വർഷങ്ങളായി താമസിക്കുന്ന നിർധനയായ ബിന്ദുവിനും മകൻ ശ്രീഹരിജിത്തിനും വീട്ടിൽ വൈദ്യൂതി കണക്ഷൻ ലഭിക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരിന്നു. ...

Read More »

മണീട് ഡയമണ്ട് അഗ്രിഗേറ്റസ് സ്ഥാപനത്തിൽ നടന്ന അപകടമരണത്തിൽപ്രതിക്ഷേധിച്ച് ധർണ നടത്തി

June 8th, 2020

മണീട്: മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ,രാഷ്ട്രീയ -ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ട് കെട്ടിൽ മണീട് ഡയമണ്ട് അഗ്രിഗേറ്റസ് യെന്ന സ്ഥാപനം നടത്തുന്ന പാറ മടയിൽ കഴിഞ്ഞ ദിവസ്സം നടന്ന നരഹത്യയിൽ പ്രതിഷേധിച്ചു ഇന്ന് (8/6/2020 തിങ്കളാഴ്ച )പഞ്ചായത്തിന് മുൻപിൽ ജനകീയ ഉപവാസ ധർണനടത്തി. രാവിലെ 10 മുതൽ വൈകിട്ടു 5.00 വരെ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടന്നസമരം അഡ്വേ.സോമൻ കെ പോൾ  ഉൽഘാടനം ചെയ്തു. ധർണ യെ സംബോധന ചെയ്തു കൊണ്ട് സുരേഷ് ജോർജ് ,സാജൻ ജോർജ് , മത്തായി ടി പി ,മോഹനൻ കെ ജി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് കമ്മിറ്റി ജനങ്ങളെ തെറ്റിദ്ധരിപ്...

Read More »

മണീട് ഡെങ്കു പനിക്കെതിരെ തീവ്രയജ്ഞ പ്രതിരോധ പ്രവർത്തനങ്ങൾ

May 7th, 2020

മണീട്  : കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച മണീട് പഞ്ചായത്തിൽ നെച്ചൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ആശാ-ആരോഗ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ച് നെച്ചൂരിൽ വീടുകൾ കയറി പരിശോധന നടത്തി. ഡെങ്കി പരത്തുന്ന കൊതുകുകൾ പെരുകുന്നത് ശുദ്ധജലത്തിലാണെന്ന് കണ്ടെത്തിയിരിക്കെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇന്നലെ നെച്ചൂർ ഗവ. എൽ.പി. സ്കൂളിൽ നടന്ന അനൗപചാരിക ചടങ്ങിൽ അനൂപ് ജേക്കബ് എം...

Read More »

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

May 4th, 2020

മുളന്തുരുത്തി: മാതൃകയായി ആരക്കുന്നം സെന്റ് ജോർജ്ജസ് സ്കൂൾ. ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിലും, എൽപി സ്കൂളിലും പ്രീ പ്രൈമറി സ്കൂളിലും ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്കും, നിർദ്ധനരായ വിദ്യാർത്ഥികളുടെ കുടുംബാംഗംങ്ങൾക്കും, പൂർവ്വ വിദ്യാർത്ഥികളുടേയും, അഭ്യുദയകാംക്ഷികളുടേയും സഹായത്തോടെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 മൂലം കഷ്ടപ്പെടുന്നവർക്ക് ഒരു ചെറിയ സഹായം ആണ് സ്കൂൾ മുൻകൈ എടുത്ത് ചെയ്യുന്നത്. നേരത്തേ കുറച്ച് കിറ്റുകൾ വിതരണം ചെയ്തു. ഓഫീസ് പ്രവർത്തനം നടക്കാത്തത് മൂലം അവശേഷിച്ചവർക്കാണ് ഇന്ന് കിറ്റുകൾ...

Read More »

മണീട് പഞ്ചായത്തിൽ ഡെങ്കു പനി പടരുന്നു;മുൻകരുതലെടുത്ത് പഞ്ചായത്തും,ആരോഗ്യപ്രവർത്തകരും

April 25th, 2020

മണീട് : മണീട് പഞ്ചായത്തിൽ ഡെങ്കു പനി പടരുന്നു. നെച്ചൂരിൽ ഒരാൾക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്തോടെ മൂന്നുപേരായി പനിബാധിതർ . നേരത്തെ ഇവിടെ രണ്ടുപേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ആറുപേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു . നെച്ചൂരിൽ ഡെങ്കിക്ക്‌ സമാനമായ രോഗലക്ഷണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നാമതൊരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നെച്ചൂരിൽ ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് വെള്ളിയാഴ്ച വീടുവീടാന്തരം കയറിയിറങ്ങി കൊതുകുനശീകരണ യജ്ഞം നട...

Read More »

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സാമ്പത്തിക സഹായം അനുവദിച്ചു

April 16th, 2020

പിറവം: സൗത്ത് ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ നിന്നും നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്ക് തുക അനുവദിച്ചു. ഇത് സംബന്ധിച്ച് നേരത്തെ മുനിസിപ്പൽ ചേംബർ സെക്രെട്ടറി കൂടിയായ പിറവം നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ് ബാങ്കിന് കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തുക അനുവദിക്കുകയായിരുന്നു. കൂടാതെ ചെയർമാന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം പിറവം നഗരസഭയോട് ചേർന്നുള്ള പഞ്ചായത്തുകൾക്ക് കൂടി ഫണ്ട് അനുവദിച്ചു. നിയോജകമണ്ഡലത്തിലെ മുളന്തുരുത്തി ഒഴികെയുള്ള 8 പഞ്ചായത്തും, കൂത്താട്ടുകുളം നഗരസഭയും ചേർത്ത് 9 തദ്ദേശ...

Read More »