എ.എൻ. സതീശൻ നിര്യാതനായി

പിറവം: അവലംമാക്കിൽ, ഇല്ലിക്കമുക്കട എ.എൻ. സതീശൻ നിര്യാതനായി. 56 വയസായിരുന്നു. സംസ്കാരം 28-09-2021 ചൊവ്വ (ഇന്ന്) ഉച്ചകഴിഞ്ഞ 3 മണിക്ക്

ആന്റിജന്‍ പരിശോധന നിരോധിച്ച്‌ ഉത്തരവിറങ്ങി

എറണാകുളം: ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അടിയന്തരസാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ആന്റിജൻ പരിശോധന അനുവദിക്കൂ. സാമ്പിൾ കലക്‌ഷനുശേഷം 12 മണിക്കൂറിനകം ആർടിപിസിആർ പരിശോധനാഫലം നൽകണം. ആശുപത്രി...

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

മലപ്പുറം: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പൊന്നാനി എന്‍സിവി ചാനല്‍ വാര്‍ത്താ അവതാരകന്‍ വിക്രമന്‍ (44) ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു അപകടം. പൊന്നാനി പുഴമ്പ്രത്ത് മദ്യലഹരിയില്‍ യുവാക...

ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാതെയായതോടെ ജയിലിൽ പോകാൻ യുവാവ് പൊലീസ് ജീപ്പിന് കല്ലെറിഞ്ഞു

ആറ്റിങ്ങൽ: ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാതെയായതോടെ ജയിലിൽ പോകാൻ യുവാവ് പൊലീസ് ജീപ്പിന് കല്ലെറിഞ്ഞു. ആറ്റിങ്ങൽ അയിലം സ്വദേശി ബിജു(29)വാണ് അറസ്റ്റിലായത്. കല്ലേറിൽ ജീപ്പിന്റെ ചില്ല് തകർന്നു. ഇത് രണ്ടാം തവണയാണ് ബിജു പൊലീസ് ജീപ്പിന് കല്ലെറിയുന്നത്. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ബിജുവ...

കാഞ്ഞിരപ്പള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഓട്ടോഡ്രൈവർ മരിച്ചു

കാഞ്ഞിരപ്പള്ളി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന ഓഫീസിന് സമീപം, കെ കെ റോഡിൽ, ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്ന ഓട്ടോഡ്രൈവർ പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എം എസ...

നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച അധ്യാപകരെ ആദരിച്ചു

മൂവാറ്റുപുഴ: ഡോ.സൈജു ഖാലിദ് നേതൃത്വം നൽകുന്ന നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച അധ്യാപകരെ ആദരിച്ചു. സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപക അവാർഡ് നേടിയ പായിപ്ര സ്കൂളിലെ നൗഫൽ കെ. എം. നെയും, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഈസ്റ്റ് മാറാടി വി.എച്ച്.എസ്. സ്കൂളിലെ സമീർ സിദ്ദീഖിയെയും മ...

സെപ്റ്റംബർ ഇരുപത്തി എട്ട് ലോക റാബീസ് ദിനമായി ആചരിക്കുമ്പോള്‍ പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുകയെന്നതാണ് സുസ്ഥിര വികസന ലക്ഷ്യം. ഇന്ത്യയിലും പേവിഷബാധ നിയന്ത്രണ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്‌. സംസ്ഥാനത്തും പേവിഷബാധയ്‌ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവ...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം ...

ചേമ്പാലപ്പറമ്പിൽ കാർത്ത്യായനി നിര്യാതയായി

പിറവം: കക്കാട് ചേമ്പാലപ്പറമ്പിൽ കാർത്ത്യായനി നിര്യാതയായി. സംസ്കാരം ഇന്ന്( 28 - 09-2021)ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.

ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 4 ഡിവിഷനുകളിൽ നിയന്ത്രണം

കൊച്ചി: ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു.പിറവത്ത്  - 24 പുതിയ രോഗികൾ .പിറവത്തെ നാല് ഡിവിഷനുകളിൽ നീയന്ത്രണങ്ങൾ ഏർപ്പെടുത്തി .ഡിവിഷൻ -5 കരക്കോട് ,26 -പാഴൂർ സെൻട്രൽ ,27 -നോർത്ത് ,24 -വെസ്റ്റ് എന്നിവടങ്ങളിൽ ആണ് നീയന്ത്രണങ്ങൾ. കോവിഡ്-19 രോഗവ്യാപന നിയന്ത്രണത്തിനായി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു വാർഡില...