News Section: ആമ്പല്ലൂര്‍

വയോജനങ്ങൾക്കായി കട്ടിൽ വിതരണം നടത്തി

January 16th, 2021

കാഞ്ഞിരമറ്റം : ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വയോജനങ്ങൾക്കായി കട്ടിൽ വിതരണം നടത്തി. ഗ്രാമപ്പഞ്ചായത്തങ്കണത്തിൽ കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എ.പി. സുഭാഷ്, ജലജ മണിയപ്പൻ, എം.എം. ബഷീർ, പി. രാജൻ, ഫാരിസ മുജീബ്, അസീന ഷാമൽ തുടങ്ങിയവർ പ്രസംഗിച്ചു.

Read More »

ഓൺലൈൻ പഠനം മുറുകുമ്പോൾ മുളക്കുളം പഞ്ചായത്തിലെ ടിവിയില്ലാത്ത കുട്ടികൾക്കായി ടി വി കൾ സമ്മാനിച്ച് ടി എം സദൻ പെരുവ

June 18th, 2020

പെരുവ: ഓൺലൈൻ പഠനം മുറുകുമ്പോൾ മുളക്കുളം പഞ്ചായത്തിലെ ടിവിയില്ലാത്ത കുട്ടികൾക്കായി ടി വി കൾ സമ്മാനിച്ച് ടി എം സദൻ പെരുവ. സുഹൃത്തായ ജയൻ മൂർക്കാട്ടിലിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ വിവിധ സ്ക്കൂളുകളിലെ അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ടിവികൾ ഔദ്യോഗികമായി കൈമാറിയത്. പണമുള്ള വ്യക്തികളോ പ്രസ്ഥാനങ്ങളോ പഠനോപകരണങ്ങൾ സമ്മാനിക്കുന്നത് വാർത്തയാകാറുണ്ട്. എന്നാൽ സ്വന്തം സുഹൃത്തുക്കളേയും പരിചയക്കാരെയും സമീപിച്ച് കാര്യത്തിന്റെ പ്രസക്തി മനസ്സിലാക്കിച്ച് ഈ പൊതുപ്രവർത്തകൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ ഫലമാ...

Read More »

റയിൽവേ ജീവനകാരന് കോവിഡ് 19; എടക്കാട്ടുവയൽ, കൈപ്പട്ടൂർ, ആമ്പല്ലൂർ വില്ലേജ്ജുപരിധിയിൽ അതീവ ജാഗ്രത

April 27th, 2020

ആമ്പല്ലൂർ: എടയ്ക്കാട്ടുവയൽ വില്ലേജ് പരിധിയിൽ വരുന്ന കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിലെ ഗാങ്ങ് മാൻ തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട്ടുവയൽ പഞ്ചായത്ത്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടും ,കൊറോണ നോഡൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും എടക്കാട്ടുവയൽ, കൈപ്പട്ടൂർ, ആമ്പല്ലൂർ വില്ലേജ് ഓഫീസർമാരും പങ്കെടുത്ത് അടിയന്തിര യോഗം ചേർന്നു. എടക്കാട്ടുവയൽ പഞ്ചായത്തിലെ 14-ാം വാർഡ് , ആമ്പല്ലൂർ പഞ്ചായത്തിലെ 3,6 എന്നീ വാർഡുകൾ കേന്ദ്രീകരിച്ച് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ജനങ്ങളെ ബോധവൽക്കരിയ്ക്കുന്നത...

Read More »

ആമ്പല്ലൂരിൽ വാറ്റുചാരായം പിടികൂടി

April 22nd, 2020

നൈറ്റ് പട്രോളിംഗിനിടെ അനധികൃതമായി അര ലിറ്റർ വാറ്റ് ചാരായം കൈവശം വച്ചിരിക്കുന്നതായി കാണപ്പെട്ട യുവാവിനെയും,ചാരായം വാറ്റിയ ആളെയും മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തു. കീച്ചേരി വില്ലേജ്, തൊണ്ടിലങ്ങാടി, മാമ്പുഴ ഭാഗത്ത്, ഇയ്യാക്കുന്നേൽ മനോജ് 40. ആമ്പലൂർ ,കാഞ്ഞിരമറ്റം ,മാരേത്താഴം ,വാരിമറ്റത്തിൽ തിലകൻ 53 എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇന്നലെ 21.04.20 നൈറ്റ് പട്രോളിംഗിനിടെ രാത്രി 12.30 മണിയോടെ കാഞ്ഞിരമറ്റം മില്ലുങ്കൽ വച്ച് സംശയകരമായി കാണപ്പെട്ട മനോജിനെ ചോദ്യം ചെയ്തപ്പോഴാണ് താൻ തിലകൻ നൽകിയ വാറ്റ് ചാരായം കുടിച്ചിട്ട് വരു...

Read More »

ആമ്പല്ലൂരിൽ ചിറയ്ക്കൽ തടിമില്ലിനു സമീപം വൻ തീപിടുത്തം;ഫയർഫോഴ്‌സ് എത്തി അണച്ചു

April 20th, 2020

ആമ്പല്ലൂർ : കാഞ്ഞിരമറ്റം മില്ലുങ്കൽ - പുത്തൻകാവ് റോഡി സമീപം ചിറയ്ക്കൽ തടിമില്ലിനു സമീപം വൻ അഗ്നിബാധ. ഇന്നലെ വൈകിട്ട് ആറരയോടെയാണ് തീപിടിച്ചത്. ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിനായി ഏറ്റെടുത്തിട്ടിരിക്കുന്ന കരിനിലത്തിലാണ് അഗ്നിബാധയുണ്ടായത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ ഫയർ സ്റ്റേഷനുകളിൽ നിന്ന് ഫയർ എഞ്ചിനുകളെത്തി എട്ടു മണിയോടെയാണ് തീയണച്ചത്. സമീപത്ത് ആൾ താമസമില്ലാത്തതിനാൽ അപായങ്ങളൊന്നുമില്ല.ഇലക്ട്രോണിക്സ് പാർക്കിനായി ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലമായതിനാൽ സാമൂഹ്യ വിരുദ്ധ ശല്യം ഏറെയുണ്ട്. ഏക്കറുകളോളം കാടു കയറി ഉണങ...

Read More »

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സാമ്പത്തിക സഹായം അനുവദിച്ചു

April 16th, 2020

പിറവം: സൗത്ത് ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ നിന്നും നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്ക് തുക അനുവദിച്ചു. ഇത് സംബന്ധിച്ച് നേരത്തെ മുനിസിപ്പൽ ചേംബർ സെക്രെട്ടറി കൂടിയായ പിറവം നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ് ബാങ്കിന് കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തുക അനുവദിക്കുകയായിരുന്നു. കൂടാതെ ചെയർമാന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം പിറവം നഗരസഭയോട് ചേർന്നുള്ള പഞ്ചായത്തുകൾക്ക് കൂടി ഫണ്ട് അനുവദിച്ചു. നിയോജകമണ്ഡലത്തിലെ മുളന്തുരുത്തി ഒഴികെയുള്ള 8 പഞ്ചായത്തും, കൂത്താട്ടുകുളം നഗരസഭയും ചേർത്ത് 9 തദ്ദേശ...

Read More »

പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

March 30th, 2020

ആമ്പല്ലൂർ: മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു .ആമ്പല്ലൂർ ചേരിപ്പറമ്പിൽ പരേതയായ ഗൗരി അമ്മയുടെ മകൻ സൂര്യപ്രകാശൻ (45) ആണ് മരത്തിൽ നിന്ന് വീണ് മരിച്ചത് . മണപാട്ടിൽപതി ക്ഷേത്രത്തിന് സമീപമുള്ള പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ആരക്കുന്നം എ.പി. വർക്കി ഹോസ്പിറ്റലിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലും എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനയില്ലാ  .അക്കരപ്പാടം കൊച്ചുതറയിൽ തുളസിയാണ് ഭാര്യ .സംസ്‍കാരം നാളെ (31/3/2020 ചൊവ്വ ) ഉച്ചക്ക് 1.00 മണിക്ക് പെരുമ്പ...

Read More »

ശാസ്ത്രീയ കറവപ്പശു പരിപാലന പരിശീലനക്ലാസ് അരയൻ കാവിൽ നടന്നു

February 17th, 2020

ആമ്പല്ലൂർ: ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ഓഫ് കാമ്പസ് പരിശീലനത്തിന്റെ ഭാഗമായി അരയൻ കാവ് മൃഗാശുപത്രിയുടെ അഭിമുഖ്യത്തിൽ അരയൻ കാവ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വച്ച് ദ്വിദിന ശാസ്ത്രീയ കറവപ്പശു പരിപാലന പരിശീലനത്തിന്റെ ഉദ്‌ഘാടനം അമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ആലുവ എൽ.എം.ടി സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.കെ ഷാജു അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ  എം.കെ രാധാകൃഷ്ണൻ ,അരയൻ കാവ് ക്ഷീരോൽപാദക സഹ.സംഘം പ്രസിഡന്റ്  ഉണ്ണി കൃഷ്ണൻ ടി.കെ, ഫീൽഡ് ഓഫീസർ ടി.ആർ.ഗോവിന്ദൻ ,വെറ്ററിനറി സ...

Read More »

പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള ജില്ലാതല ക്വിസ് മത്സരത്തിൽ ആമ്പലൂരിന് ഒന്നാം സ്ഥാനം

February 17th, 2020

ആമ്പല്ലൂർ : പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള ജില്ലാതല ക്വിസ് മത്സരത്തിൽ ആമ്പലൂരിന് ഒന്നാം സ്ഥാനം.വയനാട് വൈത്തിരിയില്‍ വച്ച് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷം 2020 നോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി സംഘടിപ്പിച്ച ക്വിസ്സ് മല്‍സരത്തില്‍ എറണാകുളം ജില്ലാതലത്തില്‍ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജീവനക്കാരെ പ്രതിനിധീകരിച്ച് ക്ലാര്‍ക്ക് ഹരികൃഷ്ണനും ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് മൂന്നാം വാര്‍ഡ് മെമ്പര്‍ ലേഖ ഷാജിയും മല്‍സരത്തില്‍ പങ്കെടുത്തു.

Read More »

മില്ലുങ്കൽ കനാൽ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ

February 11th, 2020

ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മില്ലുങ്കൽ കനാൽ സമർപ്പണവും ഇനി ഞാൻ ഒഴുകട്ടെ പദ്ധതി ഉത്ഘാടനം കേരള സർക്കാർ സംസ്ഥാന ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ  ടി എൻ സീമ നിർവഹിച്ചു. വര്ഷങ്ങളായി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന കാഞ്ഞിരമറ്റം മില്ലുങ്കല് കനാലിനെ പുനരുജ്ജീവിപ്പിക്കാനുള്ള ആമ്പല്ലൂര് പഞ്ചായത്തിന്റെ നിരന്തര ശ്രമങ്ങള് ഫലം കണ്ടു . പഞ്ചായത്തിന്റെയും , രാഷ്ട്രീയ ജനകീയ സംഘടനകളുടെയും നേതൃത്വത്തില് കഴിഞ്ഞ നാലു വര്ഷം നിരവധി ശുചീകരണ പ്രവര്ത്തനങ്ങള് നടത്തിയിരുന്നു . എന്നാല് താല്ക്കാലിക പരിഹാരമെന്നതിലൊഴിച...

Read More »